Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഫോര്‍ കണ്‍ട്രീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:37 pm IST
inVicharam

തൃപ്പൂണിത്തുറയിലെ തീയറ്ററില്‍ പാവാട കാണാന്‍ പോയതാണ് അന്ന് പാതിരാത്രിയില്‍ ബാറുമന്ത്രി ബാബു. മന്ത്രി സ്ഥാനത്ത് നിന്ന് രാജിക്കത്തെഴുതി മുഖ്യമന്ത്രിയെ ഏല്‍പിച്ചപ്പോഴാണ് ബാബുവിന് പാവാട കാണണമെന്ന് തോന്നിയതത്രെ.

പാവാടയില്‍ പറയുന്നത് കുടി ജീവിതമാക്കിയ ഒരുവന്റെ കഥയായതുകൊണ്ടാണോ എന്തോ ബാബുവിന് ആ രാത്രിയില്‍ പാവാട തന്നെ കാണണമെന്ന് തോന്നിയതെന്ന് അറിയില്ല. എന്തായാലും ബാബുവിന്റെ പാവാടമോഹം പൂവണിഞ്ഞില്ല. തീയറ്ററില്‍ ചെന്നപ്പോള്‍ ഓടുന്നത് ടു കണ്‍ട്രീസ്. കൂട്ടത്തിലെ മുന്തിയ കണ്‍ട്രി സോളാര്‍ കമ്മീഷനുമുന്നില്‍ വിയര്‍ത്തൊലിച്ച് മുട്ടിടിച്ച് നില്‍ക്കുമ്പോഴാണ് ജൂനിയര്‍ കണ്‍ട്രിയുടെ രാജിയും പിന്നെ സിനിമാപ്രേമവും. എന്തായാലും അന്ന് രാത്രി സിനിമ കാണാന്‍ പോയ മന്ത്രി നാട്ടുകാരോട് പറഞ്ഞത് ഇത്രകാലവും വിശ്രമമില്ലാതെ പണിയെടുക്കുകയായിരുന്നുവെന്നാണ്. രാജിവെച്ചതില്‍പിന്നെയാണത്രെ സിനിമ കാണാന്‍ പോലും സമയം കിട്ടുന്നത്.

ബാറുമന്ത്രി ബാബുവിന്റെ രാജിയും കയ്യില്‍പിടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരുന്ന ഇരുപ്പാണ് ഇരുപ്പ്. രാജി ഗവര്‍ണര്‍ക്ക് ഇന്ന് കൈമാറും നാളെ കൈമാറും എന്നൊക്കെ പറഞ്ഞ് നാളുകള്‍ തള്ളിനീക്കുകയായിരുന്നു ചാണ്ടി മുഖ്യന്‍. സരിതയുമായുള്ള കൂടിക്കാഴ്ചയുടെ അവിഹിതക്കാഴ്ചകള്‍ക്കുമേല്‍ നുണപരിശോധനയുടെ വെല്ലുവിളി വരെ നേരിടേണ്ടിവരുന്ന ഗതികേടിലാണ് ഉമ്മന്‍ചാണ്ടി. സോളാര്‍കമ്മീഷന് മുന്നില്‍ പതിനാല് മണിക്കൂറാണ് അദ്ദേഹം തിരുവഞ്ചൂര്‍ കളിച്ചത്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നുസ്രിയ നസീര്‍, നസിയ നുസ്രീം എന്നൊക്കെ പറഞ്ഞ് ഒടുവില്‍ ഉത്തരം മുട്ടുമ്പോള്‍ ‘അങ്ങനെയും പറയാം’ എന്നൊരു മട്ട്.

ഇത് കേരളത്തിന്റെ ചരിത്രത്തിലാദ്യത്തെ സംഭവമാണത്രെ. ഒരു മുഖ്യമന്ത്രി ഒരു ജുഡീഷ്യല്‍ കമ്മീഷന് മുന്നിലെത്തേണ്ട ഗതികേട്. കമ്മീഷന് മുന്നില്‍ നിന്ന് വല്ലവിധേനയും പുറത്തുവന്നപ്പോഴാണ് ബിജുരാധാകൃഷ്ണന്റെ വക്കീല്‍ ഹസ്‌കറിന്റെ വെല്ലുവിളി.

നുണപരിശോധനയ്‌ക്ക് തയ്യാറുണ്ടോ എന്ന്. വക്കീലിന്റെ വെല്ലുവിളി കേട്ട് കാര്യബോധമുള്ള മുഴുവന്‍ മലയാളികളും പൊട്ടിച്ചിരിച്ചിരിക്കണം. സത്യം പറഞ്ഞ് എന്തെങ്കിലും ഒരനുഭവം ഉണ്ടായിട്ടുവേണമല്ലോ പരിശോധന. പറ്റിക്കലിന്റെ ഉസ്താദാണ് മുഖ്യനെന്നത് ഗ്രൂപ്പും ഗ്രൂപ്പിനുമേല്‍ ഗ്രൂപ്പുമായി പാര്‍ട്ടിക്കുള്ളില്‍ ഗുസ്തി പിടിച്ച് നടക്കുന്ന സകലമാന കോണ്‍ഗ്രസുകാരും പണ്ടേ പാടിനടക്കുന്നതാണ്. മാണിയും സരിതയും ഗണേശനും ജോര്‍ജും മാത്രമല്ല സാക്ഷാല്‍ അറയ്‌ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി വരെ അത് തല കുലുക്കി സമ്മതിക്കും.

അതുകൊണ്ടുതന്നെയാണ് നുണപരിശോധനയുടെ ആവശ്യമേ ഉദിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി തറപ്പിച്ച് പറയുന്നത്. എല്ലാം കഴിഞ്ഞൊടുവില്‍ കേള്‍ക്കുന്നത് മാണിയെക്കാളും ബാബുവിനെക്കാളും വലിയ കോഴയാണ് ചാണ്ടിയെന്നാണ്. സരിതാഘാതമേറ്റ് ആകെ മൊത്തം പൊള്ളിയ നിലയിലാണ് മുഖ്യന്‍. സുധീരന്റെ ജനരക്ഷാ യാത്ര അവസാനിക്കുമ്പോഴേക്ക് മന്ത്രിസഭയില്‍ ബാക്കിയാരെങ്കിലും ഉണ്ടാവുമോ എന്ന് കണ്ടറിയണം.

സംസ്ഥാനത്ത് സാമൂഹ്യനീതി നിഷേധിക്കലും ഇരട്ടനീതി നടപ്പാക്കലും നടക്കുന്നുവെന്ന ആരോപണം പൊതുവേ ഉണ്ടെങ്കിലും അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മുന്നണിയില്‍ നിന്ന് അതിശക്തമായി ഉന്നയിച്ചത് യുഡിഎഫിലെ മണി പവര്‍ എക്‌സ്ട്രാ എന്ന് വിശേഷിപ്പിക്കപ്പെട്ട കെ.എം. മാണിയാണ്. ബാര്‍കോഴ വിവാദത്തില കോടതിപരാമര്‍ശത്തിന്റെ പേരില്‍ മനസ്സില്ലാമനസ്സോടെ രാജിവെച്ചൊഴിയേണ്ടിവന്നപ്പോഴാണ് പണംമന്ത്രി മാണി ഇങ്ങനെ നിലവിളിച്ചത്. നല്ല വരവുണ്ടായിരുന്ന വകുപ്പ് കളഞ്ഞ് വീട്ടിലിരിക്കുന്നതിനേക്കാള്‍ സങ്കടം ശേഷിക്കുന്നതെല്ലാം ബാബു ഒറ്റയ്‌ക്ക് അടിച്ചെടുത്തേക്കുമോ എന്ന ഭയമായിരുന്നു. താന്‍ അഴിമതിക്കാരനാണെങ്കില്‍ ബാബുവും അഴിമതിക്കാരനാണെന്നും താന്‍ മാത്രമല്ല ബാബുവും രാജിവെക്കണമെന്നുമായിരുന്നു അന്ന് മാണിയുടെ പരാതി.

തനിക്ക് ഒരു നീതി ബാബുവിന് ഒരു നീതി എന്നൊക്കെയുള്ള നീതിമാന്മാരുടെ പള്ളിപ്പാട്ട് കേട്ട് ജനം അമ്പരന്ന കാലമാണത്. ബാബു ചോദിച്ചുവാങ്ങിയതല്ല ബാര്‍ വകുപ്പ്. ദാരിദ്ര്യത്തിലമര്‍ന്നുപോയ ബാര്‍ ഉടമകള്‍ക്കും ബാര്‍ പൂട്ടിയതുമൂലം തൊഴില്‍ നഷ്ടം വന്നുവെന്ന് പറയപ്പെടുന്ന രണ്ട് ലക്ഷം ജീവനക്കാര്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതാണ് ഈ അങ്കമാലിക്കാരന്റെ ജീവിതം. ബാബുവിന്റെ ശരീരഭാഷയില്‍ ഒരു അയ്യപ്പബൈജു കുടിയിരിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ തന്നെ അടക്കം പറയുന്നത് പണ്ടേക്കുപണ്ടേ അതുവഴിക്കുള്ള വലിവ് പരിഗണിച്ചുകൂടിയാണ്. തൃപ്പൂണിത്തുറയിലെ റോഡുകളില്‍ ആദ്യം ഗട്ടറുകള്‍ സൃഷ്ടിച്ച് പിന്നെ അത് നികത്തുന്ന മാസ്മരിക വിദ്യയുടെ ബലത്തില്‍ പലതവണ എംഎല്‍എ ആയ ആളാണ് ബാബു. നാട്ടിലെങ്ങും ചാരായം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തുപോലും കമാ എന്നൊന്നുരിയാടിയിട്ടില്ല.

സര്‍വസാധാരണക്കാരന്റെ ആശ്വാസമായിരുന്നു എന്നും ബാബുവിന്റെ ഉന്നം. മന്ത്രിയാകാന്‍ ആദ്യം കിട്ടിയ അവസരത്തില്‍തന്നെ ബാര്‍ വകുപ്പ് കൈവന്നതായിരുന്നു ആനന്ദം. ബാര്‍ അനുവദിക്കുന്നതിലും അടച്ചുപൂട്ടുന്നതിലുമുള്ള വരുമാനവും വരുമാനനഷ്ടവുമൊന്നുമായിരുന്നില്ല ഉന്നം.

ജനസേവനമായിരുന്നു ബാബു ലക്ഷ്യമിട്ടത്. സ്വന്തം മണ്ഡലത്തിലെ പൂത്തോട്ടയില്‍ പള്ളിക്കൂടത്തിന് മുന്നില്‍ ബിവറേജസ് ഔട്ടലെറ്റ് അനുവദിക്കുകയും അവിടെ സമരമിരുന്ന അമ്മമാരുടെ മുന്നിലൂടെ കൊടിവെച്ച കാറില്‍ പറക്കുകയും ചെയ്യുന്നതിന്റെ ആനന്ദം ഒന്നുവേറെതന്നെയാണ്. പള്ളിക്കൂടത്തില്‍ പോകുന്ന പൈതങ്ങള്‍ സ്‌കൂള്‍ബാഗില്‍ മദ്യക്കുപ്പിയുമായെത്തുന്ന കാഴ്ച കണ്ട് മനംമടുത്താണ് അമ്മമാര്‍ അവിടെ സമരം നടത്തിയത്.

മദ്യവിമുക്തമായ കിനാശ്ശേരിയും സ്വപ്‌നം കണ്ട് അന്തിക്കാട്ടുകാരന്‍ സുധീരന്‍ കേരളത്തില്‍ മദ്യവിമുക്ത, ഗ്രൂപ്പ് വിമുക്തപോരാട്ടത്തിനിറങ്ങിയകാലത്തേ നാട്ടുകാര്‍ക്ക് തിരിഞ്ഞതാണ് ഇതൊരു ചക്കളത്തിപ്പോരായി കലാശിക്കുമെന്ന്. മദ്യവിരുദ്ധസമരം നടത്തി ക്ഷീണിക്കുമ്പോള്‍ രണ്ടടിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്ന പോരാളിയെപ്പോലെ ധീരനാണ് സുധീരനെന്ന് വഴിക്കുവഴി ബാബുവിനെപ്പോലെ കേരളത്തിനാകെ ബോധ്യമായതാണ്.

സുധീരനൊഴിച്ചുള്ള കോണ്‍ഗ്രസുകാരെല്ലാം കുടിയന്മാരാണെന്ന ഒരു പൊതുധാരണ നാട്ടിലാകെ പരന്നുതുടങ്ങിയ കാലത്താണല്ലോ ഉമ്മന്‍ചാണ്ടി ഗാന്ധിയാകുന്നത്. ചെന്നിത്തലക്കാരന്‍ രമേശന്‍നായര്‍ പാളത്തൊപ്പിയുമായി കോളനികള്‍ കയറിയിറങ്ങി കപ്പയും മീനും തട്ടുന്ന കാലത്താണ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടി സുധീരനെ കടത്തിവെട്ടിയത്. നിലവാരമില്ലാത്ത 418 ബാര്‍ പൂട്ടണമെന്ന സുധീരവാദത്തിന് മുകളിലാണ് തുറന്നിരുന്ന 312ഉം പൂട്ടാന്‍ ചാണ്ടി ഉത്തരവിട്ടത്. മദ്യം ഫൈവ്സ്റ്റാറില്‍മാത്രം, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പത്ത് ശതമാനം വീതം കുറയ്‌ക്കും, ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തി ചുണ്ടുതുടച്ച് മാന്യനാകാനായിരുന്നു ചാണ്ടിയുടെ പരിശ്രമം.

ചാണ്ടിയും സുധീരനും രമേശന്‍നായരുമൊക്കെക്കൂടി പയറ്റുന്ന മദ്യഗ്രൂപ്പ് പോരാട്ടത്തില്‍ ആടിത്തുടങ്ങിയതാണ് തന്റെ ബാറുപണി എന്ന് ബാബുവിനും അറിയാത്തതല്ല. പള്ളിയിലെ വീഞ്ഞില്‍ പിടിച്ചായിരുന്നു ബാബു സമാധാനം കണ്ടെത്തിയിരുന്നത്. അത് ലോകാവസാനം വരെ തുടരുകതന്നെ ചെയ്യുമെന്നാണ് സഭയുടെ പക്ഷം. വിശ്വാസത്തിന്റെ പേരില്‍ വെള്ളമടിക്കുന്നതില്‍ തെറ്റില്ലെന്ന് ബാബുവും അക്കാലത്ത് തട്ടിവിട്ടിട്ടുണ്ട്. എന്തായാലും ആ വിശ്വാസവും ബാബുവിനെ പുലര്‍ത്തിയില്ല. കോഴയുടെ പുത്തന്‍ വര്‍ത്തമാനങ്ങളുമായി ഇപ്പോഴും ബിജുരമേശന്‍ സജീവമാണെന്നതുമാത്രമാണ് ഇനിയുള്ള കാലത്ത് ബാബുവിന് ആശ്വാസം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.