Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുറമ്പോക്ക് ഭൂമി തട്ടിപ്പ്; അന്വേഷണം അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 07:25 pm IST
in Alappuzha

ചേര്‍ത്തല: അഡീഷണല്‍ തഹസില്‍ദാറിന്റെ പേരില്‍ വ്യാജ ഉത്തരവുണ്ടാക്കി പഞ്ചായത്ത് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയുടെ പേരില്‍ പോക്കുവരവ് ചെയ്ത സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം.

തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഉന്നത തലത്തില്‍ നീക്കം നടക്കുന്നതായി ആക്ഷേപം. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് സബ് കലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണമാണ് പാതിവഴിയില്‍ മുടങ്ങിയത്. അന്വേഷണത്തിന്റെ ആരംഭത്തില്‍ ചേര്‍ത്തല തെക്ക് വില്ലേജിലെ പുറമ്പോക്ക് ഭൂമി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണോയെന്ന് ഉറപ്പാക്കുന്നതിനായി 1991-92 ലെ ഫയലുകള്‍ കണ്ടെത്താന്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വിശദമായ പരിശോധന നടത്തിയെന്നുമാണ് വിവരം.

പഞ്ചായത്തിന്റെ കൈവശമുള്ള പുറമ്പോക്കിനെ സംബന്ധിച്ച രേഖകള്‍ പഞ്ചായത്ത് അധികൃതര്‍ കൈമാറിയിരുന്നു. പ്രഥമ ദൃഷ്ട്യാ കൃത്രിമം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

ചേര്‍ത്തല തെക്ക് വില്ലേജ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെ രേഖകളില്‍ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്. താലൂക്ക് ഓഫിസില്‍ അദാലത്തിന് നല്‍കുന്ന അപേക്ഷ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററിലെ പേജ് കീറിയനിലയിലും, വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ കരം സ്വീകരിച്ച ഉദ്യോഗസ്ഥന്റെ പേരും ഒപ്പും രേഖപ്പെടുത്താത്ത നിലയിലുമായിരുന്നു. വില്ലേജിലെയും റിസര്‍വേയിലെയും ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒന്നേകാല്‍ കോടിയോളം വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് കരം പതിച്ചു നല്‍കിയത് കഴിഞ്ഞ സെപ്തംബര്‍ 22 നായിരുന്നു. റീസര്‍വേയില്‍ പഞ്ചായത്ത് പുറമ്പോക്കില്‍ നിന്നും വരവ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡെപ്യുട്ടി തഹസിദാര്‍ കെ.ശ്രീലത പോക്കുവരവ് റദ്ദുചെയ്യുകയും വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സ്ഥലം കൈവശം വെച്ചിരുന്നയാളില്‍ നിന്ന് മൊഴിയെടുത്തതായും കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനായി രണ്ടു ജീവനക്കാരെ നിയമിച്ചതായും നടപടികള്‍ വേഗത്തിലാണ് നീങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനിടെ രേഖകളില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.