സരിതയുടെ ഇത്തരത്തിലുള്ള മൊഴി എത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കാം എന്ന് ഉമ്മന്‍ചാണ്ടിക്കും ഈ ആരോപണങ്ങള്‍ക്കു വിധേയരായ മറ്റുള്ളവര്‍ക്കും ആരും പറഞ്ഞുകൊടുത്തില്ല എന്നു തോന്നുന്നു. ചാണ്ടിക്കു ഇതറിയാം എന്നു കരുതിയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും സരിതയ്‌ക്കു പണംകൊടുത്ത് പ്രശ്‌നങ്ങള്‍ ഒതുക്കിയെന്ന് സിപിഎം നിരന്തരം ആരോപിച്ചുകൊണ്ടിരുന്നത്. പക്ഷേ സരിതയാകട്ടെ തന്നോടു വാങ്ങിയ കൈക്കൂലിയെങ്കിലും തിരികെ കിട്ടാന്‍ വേണ്ടിയാണ് ഇത്രയും കാലം ഈ സത്യങ്ങള്‍ പറയാതിരുന്നതെന്നും പറയുന്നു! ചുരുക്കത്തില്‍ സോളാര്‍ കേസൊതുക്കാന്‍ മുഖ്യനും കൂട്ടരും സരിതക്കു പണംകൊടുത്തില്ല എന്നുമാത്രമല്ല വാങ്ങിയ കൈക്കൂലിപോലും തിരികെകൊടുക്കാന്‍ തയ്യാറാകാതെ സരിതയുടെ ഈ മൊഴി ചോദിച്ചുവാങ്ങി എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഒന്നുകില്‍ മുഖ്യമന്ത്രി സമ്പാദിച്ച പണമെല്ലാം സ്വിസ് ബാങ്കില്‍ സൂക്ഷിച്ച് എന്തുതന്നെ സംഭവിച്ചാലും ഈ പണമൊന്നും താന്‍ ഒരിക്കലും കൈവിട്ടു കളയില്ല എന്നു തീരുമാനിച്ചിരിക്കണം. അതുപോലെ ഒരു മുഖ്യമന്ത്രിയായ ചാണ്ടിക്ക് സരിതക്കു പണംകൊടുക്കാന്‍ ഈ നാട്ടിലെ ഒരു പണക്കാരന്റെ സഹായവും ലഭിച്ചില്ല എന്നും വന്നിരിക്കണം. കഷ്ടം! തമ്പാനൂര്‍ രവിയെക്കൊണ്ട് ഫോണില്‍ വിളിച്ച് സരിതയെ അങ്ങ് അനുനയിപ്പിച്ചു കളയാമെന്ന് ഉമ്മന്‍ ചാണ്ടി കരുതി!
ജോഷി ജോണ്‍
ദൈവമേ, ഈ പോക്ക് പോയാല്‍ കപട ആദര്‍ശ ധീരന്‍ സുധീരന്‍ കേരളരക്ഷാ യാത്ര കഴിഞ്ഞ് ക്ഷീണിച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബംഗാളികളെ നിര്‍ത്തേണ്ടി വരുമല്ലോ. ജനരക്ഷ ഇപ്പോഴാ ശരിക്കും ജനങ്ങളെ രക്ഷിക്കാന്‍ ആണെന്നു ബോദ്ധ്യമായത്. കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ ഒന്നിനുപുറകേ ഒന്നായി അഴിമതി കേസില്‍ ജയിലില്‍ കയറാനിരിക്കെ ഇവര്‍ ജയിലിലെത്തിയാല്‍ തങ്ങളുടെ സ്വസ്ഥതയും സമാധാനവും നഷ്ടപെടുമെന്ന ഭയപ്പാടിലാണ് ജയിലിലെ തടവുകാര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
അനീഷ് ഡാനിയേല്‍
















