ഇസ്‌ലാമാബാദ്: താലിബാന്‍ സ്വാധീന മേഖലയായ വടക്കന്‍ വസീരിസ്ഥാന്‍ പ്രവിശ്യയില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു ഭീകരര്‍ കൊല്ലപ്പെട്ടു.
വസീരിസ്ഥാനിലെ ഡെറ്റാഖേല്‍, ഷവാല്‍ മേഖലകളിലുള്ള ഭീകരരുടെ ഒളിത്താവളങ്ങളെ ലക്ഷ്യമാക്കിയായിരുന്ന സൈന്യത്തിന്റെ ആക്രമണം. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ പാക് സൈന്യം നടത്തിവരുന്ന സര്‍ബ് ഇ അസബ് ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. ഇതുവരെ മൂവായിരത്തോളം ഭീകരരെയാണ് സൈന്യം വകവരുത്തിയത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗോത്രവര്‍ഗ മേഖലയാണ് വടക്കന്‍ വസീരിസ്ഥാന്‍.
















