റിയാദ്: ഇസ്ലാമില്‍ ചെസ് കളി നിഷിദ്ധമെന്ന് സൗദി അറേബ്യയിലെ പ്രശസ്ത മുഫ്തി ഷെയ്ഖ് അബ്ദുള്ള അല്‍ ഷെയ്ഖ്.
ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണിക്കാര്യമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ചെസ് ഹറാമാണ്. അത് ചൂതുകളി പ്രോല്‍സാഹിപ്പിക്കുന്നു, അത് സമയവും പണവും പാഴാക്കുന്നു. കളിക്കാര്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഫ്തി പറഞ്ഞു.
ലഹരിയും ചൂതുകളിയും അവിഹിതവും ഖുറാന്‍ തന്നെ വിലക്കിയിട്ടുമുണ്ട്. അദ്ദേഹം പറയുന്നു. ചെസ് ഹറാമാണെന്ന് ഇറാഖിലെ പരമോന്നത പുരോഹിതന്‍ ആയത്തൊള്ള അലി അല്‍ സിസ്താനിയും നേരത്തെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്.
















