കെയ്‌റോ: ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പോലീസുകാരും ഉള്‍പ്പെടുന്നു. സ്‌ഫോടനത്തില്‍ 26 പേര്‍ക്കു പരിക്കേറ്റു. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഗിസായിലെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് തെരച്ചില്‍ നടത്തുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
മുസ്‌ലിം ബ്രദര്‍ഹുഡ് ഭീകരരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സിനായില്‍ ചെക്ക്‌പോസ്റ്റില്‍ ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
















