Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആവേശത്തിന്റെ അലകടലായി കുമ്മനം കാഞ്ഞങ്ങാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:32 pm IST
in Kasargod

കാഞ്ഞങ്ങാട്: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ രാവിലെ ഉപ്പളയില്‍ നിന്നും പ്രയാണമാരംഭിച്ച വിമോചന യാത്രയുടെ വിജയരഥം കാഞ്ഞങ്ങാട്ടെത്തുമ്പോള്‍ വൈകിട്ട് ഏഴുമണി. സമ്മേളനനഗരിയായ കാഞ്ഞങ്ങാട് കൈലാസ് ഗ്രൗണ്ട് നാലുമണിക്ക് തന്നെ പ്രവകര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. നഗരവീഥികള്‍ വര്‍ണബലൂണുകളാലും കുങ്കുമഹരിത പതാകകളാലും നിറഞ്ഞിരുന്നു. നാലുമണിമുതല്‍ പ്രവര്‍ത്തകരുടെ ആവേശത്തിമിര്‍പ്പിലായിരുന്നു നഗരം. രാഷ്‌ട്രീയ ഭേദമന്യേ കുമ്മനത്തെ കാണാന്‍ റോഡിന്റെ ഇരുവശവും അനുഭാവികളെ കൊണ്ടും അഭ്യുതയ കാംക്ഷികളെ കൊണ്ടും നിറഞ്ഞു. ബിജെപി പതാകകള്‍ കെട്ടിയ ഇരുചക്രവാഹനങ്ങള്‍ വിമോചന യാത്രയ്‌ക്ക് പകിട്ടേകി. തുറന്ന വാഹനത്തിലെത്തിയ യാത്രാനായകന്‍ കുമ്മനം രാജശേഖരനെ വിഷ്ണുമംഗലത്തുനിന്നും എതിരേറ്റ് ട്രാഫിക് ജംഗ്ഷനില്‍ നിന്നും മുത്തുക്കുടകളുടേയും വര്‍ണബലൂണുകളുടെയും ബാന്‍ഡ് മേളത്തന്റെയും അകമ്പടിയോടുകൂടി മുതിര്‍ന്ന നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും സമ്മേളന നഗരിയിലേക്കാനയിച്ചു. സമ്മേളനനഗരിയിലേക്ക് കടന്ന കുമ്മനത്തെ കണ്ട പ്രവര്‍ത്തകര്‍ ജയ് വിളികളാല്‍ വരവേറ്റു. വെള്ള ഷര്‍ട്ടും കാവിമുണ്ടും ധരിച്ച വളണ്ടിയര്‍മാര്‍ പ്രവര്‍ത്തകരെ നിയന്ത്രിച്ചു. തങ്ങളുടെ പ്രിയപ്പെട്ട വിമോചന സമരനായകനെ ഒരുനോക്കു നേരില്‍ കാണാനും നമസ്‌തെ പറയാനും, ഹസ്തദാനം ചെയ്യാനുമുള്ള പ്രവര്‍ത്തകരുടെ തിരക്കിനിടിയില്‍ നിന്നും വേദിയിലെത്താന്‍ കുമ്മനം ഏറെ പ്രയാസപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനാള്‍ക്കാരണ് കുമ്മനത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നത്.

5 മണിക്ക് തുടങ്ങിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ചടുലമായ പ്രസംഗം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമേകിക്കൊണ്ടിരുന്നു. കുമ്മനത്തിന്റെ വിമോചന യാത്രയുണ്ടെന്ന് കേട്ടതുമുതല്‍ ഇരുമുന്നണികള്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സുധീരന്‍ നടത്തുന്ന യാത്ര ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള യാത്രയാണ്. ഹൈദരാബാദില്‍ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഇടത് പക്ഷം അഡൂരിലെ പട്ടികജാതി വിദ്യാര്‍ത്ഥിനികളെ ക്രൂരമായി പീഢിപ്പിച്ച് ആത്മഹത്യചെയ്യാനുണ്ടായ സാഹചര്യം എന്തുകൊണ്ട് പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെ തൊഴിലാളി വിരിദ്ധസര്‍ക്കാരെന്ന് മുദ്രകുത്തുന്ന കേരളത്തിലെ മുന്നണികള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുയാണെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. നരേന്ദ്രമോദി വിദേശത്ത് പോയത് നിക്ഷേപങ്ങളിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാണ്. ഇതിന്റെ ഗുണം ലഭിക്കുക സാധാരണക്കാരായ തോഴിലാളികള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ മാറ്റമുണ്ടാകുമ്പോള്‍ ബിജെപിയെ അനുകൂലിക്കുന്നവര്‍ക്കെതിരെ ഇരുമുന്നണികളും അയിത്തം കല്‍പ്പിക്കുകയാണ്. ബിജെപിക്ക് തടയിടുന്നവര്‍ അരുവിക്കരയിലെ പാഠം പഠിക്കണമെന്നും അദ്ദേഹം ബിജെപി വിരുദ്ധരെ ഓര്‍മിപ്പിച്ചു.

വേദിയിലെത്തിയ കുമ്മനത്തെ മുതിര്‍ന്ന നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ചടങ്ങില്‍ വിവിധ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാര്‍, പരിവാര്‍ സംഘടന നേതാക്കള്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. ബൂത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ പാര്‍ട്ടിഫണ്ട് കൈമാറി. വൈകിട്ട് 7 മണിയോടുകൂടി ട്രാഫിക് ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടേയും വര്‍ണബലൂണുകളുടേയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ സ്വാഗതസംഘം ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് വിമോചന യാത്രയെ സമ്മേളന നഗരിയിലേക്കാനയിച്ചു.

കുമ്മനത്തെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നത് ക്രിസ്ത്യന്‍, മുസ്ലീം വോട്ട് നേടാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപി വിമോചന യാത്രയ്‌ക്ക് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി കാഞ്ഞങ്ങാട് കൈലാസ് ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനത്തെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് കേരളത്തില്‍ മതവിദ്വേഷവും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കുന്നത് ഇടത് വലത് മുന്നണികളാണ്. ബിജെപി മുസ്ലീം, ക്രിസ്ത്യന്‍ വിരോധികളല്ല. നിലയ്‌ക്കലില്‍ നടന്നത് വനം കയ്യേറ്റത്തിനെതിരെയുള്ള സമരമാണ്. ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാക്കളായ മടിക്കൈ കമ്മാരന്‍, പി.കെ.കൃഷ്ണദാസ്, വിമോചന യാത്രാ കോര്‍ഡിനേറ്റര്‍ എം.ടി.രമേശ്, പ്രമീള സി നായ്‌ക്, പി.രാധാകൃഷ്ണമോനോന്‍, പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ നേതാക്കളായ അഡ്വ.കെ.ശ്രീകാന്ത്, എ.വേലായുധന്‍, കൊവ്വല്‍ ദാമോദരന്‍, പി.രമേശ്, എസ്.കെ.കുട്ടന്‍, അഡ്വ.കെ.രാജഗോപാല്‍, മണ്ഡലം നേതാക്കളായ ബളാല്‍ കുഞ്ഞിക്കണ്ണന്‍, പ്രേമരാജ് കാലിക്കടവ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സി.കെ.വത്സലന്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരം കണ്ട ഏറ്റവും ബൃഹത്തായതും മഹത്തായതുമായ യാത്രയ്‌ക്കാണ് ഇന്നലെ കാഞ്ഞങ്ങാട് നഗരം സാക്ഷ്യം വഹിച്ചതെന്ന ജനങ്ങളുടെ മറുപടിയാണ് ബിജെപിയുടെ വിമോചന യാത്രയുടെ വിജയം. സമ്മേളന നഗരിയില്‍ നിങ്ങിനിറഞ്ഞ സദസിനെ നോക്കി ഈ ജനസഞ്ജയം ഇരുമുന്നണികള്‍ക്കുമുള്ള മറുപടിയാണെന്ന യാത്രാനായകന്‍ കുമ്മനം രാജശേഖരന്റെ വാക്കുകളാണ് സമ്മേളനം കഴിഞ്ഞിറങ്ങിയ പ്രവര്‍ത്തകരുടെ കാതില്‍ മുഴങ്ങിനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.