തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ വാഹനവുമായി ലീഗ് നേതാക്കളുടെ കറക്കം. തിരുവനന്തപുരത്തിനാണ് ചെയര്പേഴ്സണില്ലാതെ വാഹനം കൊണ്ടുപോയത്. ഇന്നലെയാണ് തൊടുപുഴയിലെ ലീഗ് നോതാക്കള്‍ ചെയര്‍പേഴ്സണ്‍ അനുവദിച്ചിരിക്കുന്ന വാഹനവുമായി തിരുവനന്തപുരത്തിന് പോയത്. ചെയര്‍പേഴ്സണ്‍ മാത്രമായി അനുവദിച്ചിരിക്കുന്ന വാഹനം കൈമാറ്റം ചെയ്യാന്‍ പാടില്ലായെന്നിരിക്കെയാണ് ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നത്. വാഹനം ലീഗ് നേതാക്കള്‍ അനധികൃതമായി ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ചെയര്‍പേഴ്സണ്‍ ഇത് സമ്മതിക്കുകയും ചെയ്തു. പുതിയ എഞ്ചിനീയറെ ലഭിക്കുന്നതിന് വേണ്ടിയാണ് മുന്‍ ചെയര്മാന് ഹാരിദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തിരുവനന്തപുരത്തിന് കൊണ്ടുപോയതെന്നാണ് ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: