തൊടുപുഴ: പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ നിന്നും അരലക്ഷത്തിലധികം രൂപ കവര്‍ന്നു. വീടിനുള്ളിലെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 55,000 രൂപയാണ് കവര്‍ന്നത്. ഉടുമ്പന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറും,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ശാസ്താംകുന്നേല്‍ ജോണ്‍സന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ജോണ്‍സണും കുടുംബവും പള്ളി പെരുന്നാളിന് പോയി രാത്രിയില്‍ മടങ്ങിവരുന്നിതിനിടെയാണ് മോഷണം നടന്നത്. വൈകിട്ട് 4നും രാത്രി 9നും ഇടയ്ക്കാണ് മോഷണം നടന്നത്. പഴയ വീട് പുതുക്കി നിര്‍മിക്കുന്നതുമൂലം താല്‍ക്കാലിക കതകാണ് ഉണ്ടായിരുന്നത്. ഇത് പൊളിച്ച് മാറ്റി അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണവുമായി കടക്കുകയായിരുന്നു. മേശയുടെ സമീപത്ത് തക്കോല് വച്ചിരുന്നു.ഇതുപയോഗിച്ചാണ് കള്ളന് മേശ തുറന്നത്.വീടിനുള്ളില്‍ മറ്റൊരു സ്ഥലത്തും കള്ളന് കയറിയിട്ടില്ല.കോണ്‍ട്രാക്ടറായ സഹോദരന് സിജുവിന്റെ പണവും,വീട് പണിയ്ക്കായി സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടപെട്ടത്.ഇടുക്കി ഡോഗ് സ്്വകാഡ്,ഫിംഗര്‍പ്രിന്റ് വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് വീടിന്റെ പുറകുവശത്തുടെ 300 മീറ്റര്‍ അകലത്തില്‍ വരെയെത്തി.കാളിയാര്‍ സിഐ,കരിമണ്ണൂര്‍ എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.തൊടുപുഴയില്‍ ഒരാഴ്ച്ചകിടെ രണ്ടാമത്തെ മോഷണവുമാണ് നടക്കുന്നത്. തുടങ്ങനാട് വിച്ചാട്ട് കവല പനച്ചിനാനിക്കല്‍ ടോമി ജയിംസിന്റെ വീട്ടിലാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ മോഷണം നടന്നത്. വീട്ടുകാര്‍ പളളിയില്‍ പോയ സമയത്ത 9 പവനും,10000 രൂപയും മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: