ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ പെഷവാറില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതില്‍ ആറുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. പെഷവാറിലെ കര്‍ഖാനോ മാര്‍ക്കറ്റിനു സമീപത്തായുള്ള സെക്യൂരിറ്റി ചെക്‌പോസ്റ്റിനടുത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്.
ഖാസാദര്‍ ഫോഴ്‌സിലുള്ള ഭടന്മാരാണ് കൊല്ലപ്പെട്ടത്. കാര്‍ഖനോ വഴിയാണ് പാക് ഗോത്രമേഖലയിലേക്ക് കടക്കുന്നത്. ബോംബ് സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്നാണ് സംശയിക്കുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് സിറ്റി പോലീസ് ഓഫീസര്‍ മുബാറക്ക് സെബ് ഖാന്‍ അറിയിച്ചു.
















