കോഴിക്കോട്: ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി ടി.പി.ജയചന്ദ്രന്‍ മാസ്റ്ററെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നോമിനേറ്റ് ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായി ടി. ബാലസോമന്‍, പി. ജിജേന്ദ്രന്‍ എന്നിവരെയും നോമിനേറ്റ് ചെയ്തു.
പാവണ്ടൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗണിതാദ്ധ്യാപകനാണ് ജയചന്ദ്രന്‍. നിലവില്‍ ബിജെപിജില്ലാ വൈസ് പ്രസിഡന്റായിരുന്നു. യുവമോര്‍ച്ച നരിക്കുനി പഞ്ചായത്ത് സെക്രട്ടറിയായി പ്രവര്‍ത്തനമാരംഭിച്ച ഇദ്ദേഹം യുവമോര്‍ച്ച കൊടുവള്ളി മണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ സെക്രട്ടറി സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കൊടുവള്ളി, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗമായിരുന്നു. എന്‍ടിയുവിന്റെ സംസ്ഥാന സമിതി അംഗമാണ്. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. ഭാര്യ: എടക്കര എ.എസ്.വിയുപിസ്‌കൂള്‍ അദ്ധ്യാപിക ഷീല. മക്കള്‍: അഖില്‍ രാജ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, സിംഗപ്പൂര്‍), അശ്വിന്‍.ജെ. (ഐ.ഐ.ടി ഭുവനേശ്വര്‍ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥി)
ബിജെപി ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റായി സംഘടനാചുമതലകള്‍ ഏറ്റെടുത്ത ബാലസോമന്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, ബിജെപി കൊടുവള്ളി മണ്ഡലം പ്രസിഡന്റ,് ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ യുഡിഎഫ് സര്‍ക്കാറിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി മന്ത്രിയെ ഘരാവോ ചെയ്തതിന് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
ആര്‍എസ്എസിലൂടെയാണ് പൊതു പ്രവര്‍ത്തനരംഗത്ത് വന്നത്. ഉണ്ണികുളം കരിയാത്തന്‍ കാവ് സ്വദേശിയാണ്. ഭാര്യ: നിഷ. മക്കള്‍ ശ്വേത ലക്ഷ്മി (ഫറോക്ക് കോളജ് ബിരുദ വിദ്യാര്‍ത്ഥിനി),വേദലക്ഷ്മി (6-ാം ക്ലാസ് വിദ്യാര്‍ത്ഥിനി)
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിസ്ഥാനത്ത് നിന്നാണ് ജിജേന്ദ്രന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയാവുന്നത് 2003 ല്‍ ഹിന്ദു ഐക്യവേദി തേര്‍വേട് സ്ഥാനീയസമിതി സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. നഗരത്തില്‍ കമ്പ്യൂട്ടര്‍ ബിസിനസ്സ് നടത്തുന്നു. ഭാര്യ: ജ്യോതി. അദ്ധ്യാപിക മാളിക്കടവ് ഐടിഐ.
















