അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം വന മേഖലയില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റ് റോഡില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ദേശീയപാതയില്‍ ചാക്കോച്ചി വളവിനു സമീപമാണ് സംഭവം. രാവിലെ ഒന്‍പതു മണിയോടേയാണ് വാഹനം കുടുങ്ങിയത്. ഇതോടെ റോഡില്‍ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ നിരന്നു. ആശുപത്രി അടക്കമുള്ള ഇടങ്ങളിലേക്ക് പോയവര്‍ വെട്ടിലായി. 11 മണിയോടേയാണ് മിക്സംഗ് വാഹനം മാറ്റാനായത്.
ഈ ഭാഗത്ത് റോഡിന്റെ വീതി കുറവ് വാഹനം കയറ്റുന്നതിന് തടസമായി. എന്നാല്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിട്ടും ഹൈവേ പോലീസ് അടക്കമുള്ളവര്‍ക്ക് റോഡിലെ വാഹനങ്ങളുടെ ബാഹുല്യം മൂലം സംഭവ സ്ഥലത്ത് എത്താനായില്ല. പൊരി വെയിലത്ത് പിഞ്ചു കുട്ടികള്‍ അടക്കമുള്ളവര്‍ കുടിവെള്ളം പോലും കിട്ടാതെ കുടുങ്ങി. വിനോദ സഞ്ചാരികള്‍ ബഹളം കൂട്ടുന്നതും കാണാമായിരുന്നു. ഗതാഗത തടസം രൂക്ഷമായ പ്രദേശത്ത് റോഡിന്റെ വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: