Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനകീയ സമരനായകനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 10:34 pm IST
inPathanamthitta

പത്തനംതിട്ട: ആറന്മുളയുടെ പൈതൃകം സംരക്ഷിച്ച ജനകീയ സമരനായകനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കുമ്മനം രാജശേഖരന് ആറന്മുളയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ പങ്കെടുക്കാന്‍ ജാതി മത രാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഗ്രാമമൊന്നടങ്കം എത്തിയിരുന്നു. മനസ്സുകൊണ്ട് ആറന്മുളക്കാരനായി നാടിന്റെ പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ വിമാനത്താവള വിരുദ്ധ സമരത്തിന് ചുക്കാന്‍പിടിച്ച് വിജയം കണ്ടെത്തിയ കുമ്മനം രാജശേഖരനോടുള്ള നാടിന്റെ നന്ദിപ്രകാശനംകൂടിയായിമാറി സ്വീകരണ പരിപാടി. പാര്‍ത്ഥിസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പുത്തരിയാലിന്റെ ചുവട്ടില്‍ നിന്ന് അദ്ദേഹത്തെ ആചാരപൂര്‍വ്വം സ്വീകരിച്ച് പുഷ്പവൃഷ്ടിയോടെ ഐക്കര ജംഗ്ഷനിലെ സമ്മേളനവേദിയിലേക്ക് ആനയിച്ചു. താലപ്പൊലിയും പഞ്ചവാദ്യവും അകമ്പടി സേവിച്ച സ്വീകരണ ഘോഷയാത്രയില്‍ ആറന്മുളയുടെ തനതു കലയായ വഞ്ചിപ്പാട്ടിന്റെ ഈരടികളും മുഴങ്ങി. പാതയോരത്ത് കാത്തുനിന്ന അമ്മമാരടക്കമുള്ളവരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി പുഷ്പാലംകൃതമായ തുറന്ന ജീപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ സമ്മേളനവേദിക്ക് അരികിലെത്തി. അവിടെ തടിച്ചുകൂടിയ ആറന്മുള നിവാസികളുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ അദ്ദേഹം വേദിയിലെത്തി.

മര്‍ത്തോമ്മാസഭ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത യോഗം ഉദ്ഘാടനം ചെയ്തു. മതപരമായ സഹിഷ്ണുതയാണ് ആറന്മുളയുടെ പൈതൃകമെന്നും പരിസ്ഥിതിയെ തകര്‍ക്കാതെയുള്ള വികസനമാണ് ആറന്മുളയില്‍ വേണ്ടതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. നമ്മുടെ പാരമ്പര്യമായ പരിസ്ഥിതി ദര്‍ശനങ്ങളില്‍ നിന്നും നമ്മള്‍ വ്യതിചലിച്ചു. ഇതിന്റെയൊക്കെ ഫലമാണ് പുണ്യനദിയായ പമ്പയുടെ ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യം അവഗണിച്ച് അനുഗ്രഹവര്‍ഷം ചൊരിയാനായി മര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവും എത്തിയിരുന്നു. ഇപ്പോളത്തെക്കാലത്ത് ഒരു സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെയെത്തിച്ച സമൂഹത്തെ മറക്കുന്നവരാണ് അധികമെന്നും എന്നാല്‍ കുമ്മനം രാജശേഖരന്‍ എന്നും ജനങ്ങളോടൊപ്പമാണെന്നും വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. നമ്മളെ നമ്മളാക്കിയ പമ്പാനദിയുടെ ഇപ്പോളത്തെ അവസ്ഥയില്‍ അദ്ദേഹവും ദുഖം രേഖപ്പെടുത്തി. വലിയ മെത്രാപ്പൊലീത്തയെ കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. ഹിന്ദുക്കളുടെ മാത്രമല്ല ഇതര ജനവിഭാഗങ്ങളുടേയും ആദരവ് നേടിയ സാധാരണക്കാരുടെ നേതാവാണ് കുമ്മനം രാജശേഖരനെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ആറന്മുളയില്‍ കുമ്മനത്തിന് അര്‍ഹിക്കുന്ന സ്വീകരണമാണ് നല്‍കിയത്. എല്ലാ മതവിഭാഗങ്ങളില്‍പെട്ടവരേയും ബഹുമാനിക്കുകയും അതോടൊപ്പം ഹിന്ദുസമൂഹത്തിന് വേണ്ടി കുമ്മനം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ സാന്നിദ്ധ്യം തന്നെ ഈ ചടങ്ങിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നതായി ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് പറഞ്ഞു. തന്ത്രിമുഖ്യന്‍ കാളിദാസ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ സംഘടനാ ഭാരവാഹികള്‍ പൊന്നാടയും പുഷ്പഹാരവും അണിയിച്ച് കുമ്മനം രാജശേഖരനെ ആദരിച്ചു.

വിവിധ സാമൂഹ്യ സാമുദായിക പരിസ്ഥിതി സംഘടനാ ഭാരവാഹികളായ ഡോ.കെ.ജി.ശശിധരന്‍പിള്ള, വി.എന്‍.ഉണ്ണി, ജോണ്‍ പെരുവന്താനം, അഡ്വ.കെ.ഹരിദാസ്, ഡി.സുരേന്ദ്രന്‍, പി.ബി.സുരേഷ്, ഡോ.മാത്യുകോശി പുന്നയ്‌ക്കാട്, ഡോ.ജോസ് പാറക്കടവില്‍, എന്‍.കെ.സുകുമാരന്‍നായര്‍, വി.സുരേഷ് കുമാര്‍, എം.ജി.രാമചന്ദ്രന്‍, കെ.ആര്‍.വിനയ ചന്ദ്രന്‍നായര്‍, ഫാ.ക്രിസ്റ്റി തേവള്ളില്‍, കെ.എന്‍.രഘുനാഥ്, വി.എന്‍.ഗോപിനാഥപിള്ള, കെ.കെ.ശശി, വിനോദ് മിത്രപുരം, ടി.ആര്‍.അജിത്കുമാര്‍, പി.ഇന്ദൂചൂഡന്‍, ആറന്മുള രാമചന്ദ്രനാചാര്യ, പി.ആര്‍.ഷാജി, പ്രദീപ്അയിരൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഡോ.തോമസ് പി.തോമസ് സ്വാഗതവും കെ.പി.സോമന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.