Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍ദിഷ്ട പോളിടെക്‌നിക് ഭൂമിയിലേക്ക് വെല്‍ഫയര്‍ പാര്‍ട്ടിക്കാര്‍ അതിക്രമിച്ചു കയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 11:03 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: നിര്‍ദിഷ്ട സര്‍ക്കാര്‍ പോളിടെക്‌നിക്കിനു വേണ്ടി വിളപ്പില്‍ പഞ്ചായത്ത് നീക്കിയിട്ടിട്ടുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയിലേക്ക് വെല്‍ഫയര്‍ പാര്‍ട്ടിക്കാര്‍ അതിക്രമിച്ചു കയറി. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഭൂസമര സമിതിയില്‍ പെട്ട മുന്നൂറോളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിളപ്പില്‍ശാല കുന്നിന്‍പുറത്തുള്ള ഏഴ് ഏക്കര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയത്.

സംസ്ഥാനമൊട്ടുക്ക് ഭൂരഹിതരെ അണിനിരത്തി സര്‍ക്കാര്‍ പുറമ്പോക്ക് പിടിച്ചെടുക്കുന്ന സൂചന സമരമാണ് ഇന്നലെ നടത്തിയതെന്ന് നേതാക്കള്‍ പറയുന്നു. ഓരോ ജില്ലയിലും ഒരിടത്ത് എന്ന കണക്കില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ഇവര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെ ഒരുസംഘം ആളുകളെത്തി ഭൂമി കയ്യേറുകയായിരുന്നു. വിവരമറിഞ്ഞ് വിളപ്പില്‍ശാല പോലീസ് സ്ഥലത്തെത്തി സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി വാനുകളിലും മിനി ബസ്സുകളിലും സമരാനുകൂലികളെ കൊണ്ടിറക്കി നേതാക്കള്‍ പോലീസിനെ പ്രതിരോധിച്ചു. മൂന്നുമണിയോടെ സമരം അവസാനിപ്പിച്ച് മടങ്ങുമെന്നും അടുത്ത ഘട്ടത്തിലേ കുടില്‍കെട്ടി സമരം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്നും ഇവര്‍ അറിയിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, പ്രതിപക്ഷ നേതാവ് പേയാട് കാര്‍ത്തികേയന്‍, അംഗങ്ങളായ സി.എസ്. അനില്‍, ബി. ശോഭന, അനില്‍കുമാര്‍ എന്നിവര്‍ സമരക്കാരോട് ഇത് പോളിടെക്‌നിക്കിനായി മാറ്റിയിട്ടിട്ടുള്ള സ്ഥലമാണെന്ന് പറഞ്ഞെങ്കിലും സമരക്കാര്‍ കൂട്ടാക്കിയില്ല. സ്ത്രീകളെയും കുട്ടികളെയും മുന്‍നിരയിലിരുത്തി നടത്തിയ സമരത്തെ അടിച്ചമര്‍ത്താന്‍ പ്രകോപനമുണ്ടായിട്ടും പോലീസ് തയ്യാറാകാത്തത് സംഘര്‍ഷമൊഴിവാകാന്‍ കാരണമായി. വിളപ്പില്‍ശാല ജംഗ്ഷനില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ എത്തിയത്. വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായ മധു കല്ലറ, അന്‍ഷാദ്, അഷറഫ്, റസാക്ക് പാച്ചേരി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. നിര്‍ദിഷ്ട പോളിടെക്‌നിക് ഭൂമിയില്‍ അതിക്രമിച്ചുകടന്നതിന് കേസെടുത്തതായി വിളപ്പില്‍ശാല എസ്‌ഐ ഹേമന്ത്കുമാര്‍ പറഞ്ഞു.

വിളപ്പില്‍ശാലയിലെ നിര്‍ദിഷ്ട പോളീടെക്‌നിക് ഭൂമിയിലേക്ക് വെല്‍ഫയര്‍ പാര്‍ട്ടിക്കാര്‍
അതിക്രമിച്ച് കടന്നപ്പോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Football

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പുതിയ വാര്‍ത്തകള്‍

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.