ലണ്ടന്‍: ലോക പ്രശസ്ത റോക്ഗായകന്‍ ഡേവിഡ് ബോവി (69) അന്തരിച്ചു. ഒന്നര വര്‍ഷമായി അര്‍ബുദം മാറാന്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മകനും ചലച്ചിത്ര സംവിധായകനുമായ ഡങ്കണ്‍ ജോണ്‍സാണ് മരണവിവരം അറിയിച്ചത്. ആനുകാലിക തലമുറയെ ഏറെ സ്വാധീനിച്ച റോക് ഗായകരില്‍ പ്രമുഖനാണ് ഡേവിഡ് ബോവി.
നാല്‍പതു വര്‍ഷമായി റോക് സംഗീത മേഖലയില്‍ സജീവമായ ഡേവിഡ്‌ബോവി, പാടുകയും സംഗീത സംവിധാനം ചെയ്യുകയും ഗാനരചന നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 69-ാം ജന്മദിനം. അന്ന് അദ്ദേഹം 25-ാമത് സംഗീത ആല്‍ബമായ ബ്ലാക്ക് സ്റ്റാറിന്റെ പ്രകാശനവും ചെയ്തു.
ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് സിക്ഷി സ്റ്റാര്‍ ഡസ്റ്റ് ആന്‍ഡ് സ്‌പൈഡേഴ്‌സ് ഫ്രം ദി മാഴ്‌സ് ആയിരുന്നു ആരാധകരെ ഉണ്ടാക്കിയ ആദ്യ സംഗീത ആല്‍ബം. ലെറ്റ്‌സ് ഡാന്‍സ്, സ്‌പെസ് ഒഡിറ്റി, സ്റ്റാര്‍മാന്‍, മോഡേണ്‍ ലവ്, ഹിറോസ് തുടങ്ങിയവ ബോവിയുടെ അതിപ്രശസ്ത ആല്‍ബങ്ങളാണ്.
















