വാഷിങ്ടണ്‍: അല്‍ഖ്വയ്ദക്കാരനായ കുവൈത്ത് സ്വദേശിയെ അമേരിക്ക അവരുടെ ഗ്വാണ്ടനാമോ ജയലില്‍ നിന്ന് മോചിപ്പിച്ചു. ക്യൂബയിലുള്ള ഈ നാവിക തടവറയില്‍ കഴിഞ്ഞ 13 വര്‍ഷമായി തടവിലായിരുന്നു ഫയേസ് മൊഹമ്മദ് അല്‍ ഖണ്ടാരി. ഇനിയും ഇയാളെ തടവില്‍ പാര്‍പ്പിക്കേണ്ടതില്ലെന്നു കണ്ടതിനാലാണ് മോചിപ്പിക്കുന്നതെന്ന് യുസ് പ്രതിരോധ വകുപ്പ് പ്ര്‌സതാവിച്ചു.
















