Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മണ്‍വിളയിലെ റോഡ് നവീകരണം മേയര്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 10:45 pm IST
in Thiruvananthapuram

തിരുവനന്തപുരം: കുളത്തൂര്‍ മണ്‍വിള മേജര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരണം മേയര്‍ അട്ടിമറിക്കുന്നതായി പരാതി. കാലങ്ങളായി നഗരസഭ ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തിയിരുന്ന റോഡാണിത്. എന്നാല്‍ നഗരസഭയുടെ പരിധിയില്‍പ്പെടുന്നതല്ലായെന്നാണ് മേയര്‍ ഇപ്പോള്‍ പറയുന്നത്. പിഡബ്ല്യുഡിക്കാണ് ടാറിംഗ് ചുമതലയെന്നും അതിനാല്‍ നഗരസഭ ഫണ്ട് വിനിയോഗിക്കാന്‍ കഴിയില്ല എന്നുമാണ് മേയറുടെ നിലപാട്.

സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉത്സവത്തിനുമുമ്പ് റോഡ് ടാറിംഗ് നടത്തണമെന്ന് ബിജെപിയുടെ ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലര്‍ സുനിചന്ദ്രന്റെ ആവശ്യത്തെ തുടര്‍ന്നാണ് മേയര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്തതായുള്ള രേഖകള്‍ വകുപ്പുതലങ്ങളില്‍ ഇല്ല. 2008ല്‍ മുള്ളുവിള റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നഗരസഭ പത്തുലക്ഷം അനുവദിച്ചിരുന്നു. പദ്ധതി മുടങ്ങിയതുകാരണം ഫണ്ട് ചെലവഴിക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഈ ഫണ്ടില്‍ നിന്ന് ക്ഷേത്രം റോഡ് നവീകരിക്കണമെന്നാണ് സുനിചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത്. ഇതിനായി പുതിയ പ്രോജക്ടും നല്‍കി. ആദ്യം അനുകൂല സമീപനമാണ് മേയര്‍ സ്വീകരിച്ചത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയറടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ടാറിംഗിന് വേണ്ട ആറുലോഡ് ചരല്‍ ഇറക്കുകയും ചെയ്തു. ഇതിനിടയിലാണ് മേയര്‍ മലകം മറിഞ്ഞത്. കുളത്തൂര്‍ വാര്‍ഡ് കൗണ്‍സിലറും പ്രദേശത്തെ മുന്‍ കൗണ്‍സിലറായിരുന്ന വ്യക്തിയും സിപിഎം ജില്ലാ സെക്രട്ടറിയുമാണ് മേയറുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. മേയര്‍ സീറ്റ് ജില്ലാ സെക്രട്ടറിയുടെ കരുണയിലായതുകൊണ്ട് ഇദ്ദേഹത്തെ മറികടക്കാന്‍ മേയര്‍ക്ക് കഴിയില്ലയെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞദിവസം ബിജെപി കൗണ്‍സിലര്‍ ടാറിംഗുമായി ബന്ധപ്പെട്ട് മേയറെ കണ്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. എന്നാല്‍ വകമാറ്റി ഫണ്ട് ചെലവഴിച്ചാല്‍ ചുമതല വഹിക്കുന്ന നഗരസഭ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ സിപിഎം കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയതായും ഉദേ്യാഗസ്ഥര്‍ പറയുന്നു. അതേസമയം ടാറിംഗ് വിഷയത്തില്‍ സ്ഥലം എംഎല്‍എയുടെ നിലപാടും ഇടതുപാര്‍ട്ടികള്‍ക്ക് അനുകൂലമാണ്. 2015-ല്‍ വെള്ളക്കെട്ട് പ്രദേശമായ ഭാരതീയ വിദ്യാഭവന്‍ മുതല്‍ ക്ഷേത്രറോഡുവരെ ഇന്റര്‍ലോക്ക് ചെയ്യാന്‍ മൂന്നരലക്ഷം എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നു. ടെന്റര്‍ എടുക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ പദ്ധതി മുടങ്ങി. വക മാറ്റി ഫണ്ട് ടാറിംഗിന് വിനിയോഗിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍ ആവശ്യപ്പെട്ടപ്പോള്‍ സാധിക്കില്ലയെന്നാണ് എംഎല്‍എയുടെയും മറുപടി. നഗസഭാ ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തണമെന്നാണ് എംഎല്‍എ പറയുന്നത്. ഇത്തരത്തില്‍ മേയറും എംഎല്‍എയും ഒരു കുടക്കീഴില്‍ നിന്നുകൊണ്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള റോഡ് ടാറിംഗിനെതിരെ നീങ്ങുമ്പോള്‍ ഇതുവഴിയുള്ള ജനങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. 2010ലാണ് അവസാനമായി ടാറിംഗ് നടത്തിയത്. ഇപ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ് ഇരുചക്രവാഹനങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അടിയന്തരമായി ടാര്‍ ചെയ്തില്ലെങ്കില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കുമെന്ന് കൗണ്‍സിലര്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Football

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പുതിയ വാര്‍ത്തകള്‍

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.