ഗോമ (കോംഗോ): ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.
കിവു പ്രൊവിന്‍സിന്റെ തലസ്ഥാനമായ ഗോമയില്‍ മിരിക്കിയിലായിരുന്നു ആക്രമണം നടന്നത്. റവാണ്ട വിമതരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
















