ഡമാസ്‌ക്കസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബുദ്ധിഹീനനാണെന്നും ബ്രിട്ടണിലെത്തി തലവെട്ട് തുടരുമെന്നും പേരു വെളിപ്പെടുത്താത്ത ഐഎസ് ഭീകരന്‍ വീഡിയോയിലൂടെ ഭീഷണി മുഴക്കി. ഐഎസ് ശക്തി കേന്ദ്രമായ വടക്കന്‍ സിറിയയിലെ റാഖയില്‍ ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് കരുതുന്നത്.
ഐഎസിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നു കഴിഞ്ഞമാസം ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെ സിറിയയിലും ഇറാക്കിലുമുള്ള ഐഎസ് താവളങ്ങളിലേക്കു ശക്തമായ വ്യോമാക്രമണവും ബ്രിട്ടന്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വീഡിയോ സന്ദേശവുമായി ഐഎസിന്റെ ഭീഷണി.
ഏകദേശം പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബ്രിട്ടനു വേണ്ടി ചാരവൃത്തി ചെയ്ത അഞ്ചുപേരെ വധിക്കുന്ന ദൃശ്യങ്ങളും കാണിക്കുന്നു. വീഡിയോയുടെ അവസാനം സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടി അമുസ്‌ലിങ്ങളെ കൊന്നൊടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.
















