സാന്‍ഡീഗോ: കാലിഫോര്‍ണിയയില്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഇരട്ട കുട്ടികള്‍ ജനിച്ചത് രണ്ടുവര്‍ഷത്തില്‍. മാരിബല്‍ വാലന്‍സിയയുടേയും ഭര്‍ത്താവ് ലൂയിസിന്റേയും കടിഞ്ഞൂല്‍ സന്താനങ്ങളാണ് മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഷങ്ങളില്‍ ജനിച്ച് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
മാരിബലിന്റെ ആദ്യസന്താനമായ പെണ്‍കുട്ടി ഡിസംബര്‍ 31 രാത്രി 11.59നും സഹോദരന്‍ പതുവര്‍ഷപുലരിയില്‍ 12.01നുമാണ് ജനിച്ചത്. ജനുവരി ആറാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാരിബലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 31ന് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു.
ജയ്‌ലിന്‍ വലന്‍സിയ എന്നും ലുയിസ് വലന്‍സിയ ജൂനിയര്‍ കുട്ടികള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്. അമ്മയുടേയും കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
















