ന്യൂദല്‍ഹി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനുള്ള ശുപാര്‍ശകള്‍ നല്കാന് സര്‍ക്കാര്‍ പ്രശസ്ത സംവിധായകന് ശ്യാം ബെനഗല്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സമിതി രണ്ടു മാസത്തിനകം സെന്‍സര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള ശുപാര്‍ശകള്‍ നല്‍കും.
സംവിധായകന് രാകേഷ് ഓംപ്രകാശ് മെഹ്റ, പീയൂഷ് പാണ്ഡെ, ചലച്ചിത്ര നിരൂപകന് ഭാവനാ സോമയ്യ, ദേശീയ ചലച്ചിത്ര വികസന കൗണ്‍സില്‍ എംഡി നീന ലാത് ഗുപ്ത, ജോയിന്റ് സെക്രട്ടറി സഞ്ജയ് മൂര്‍ത്തി എന്നിവരാണ് സമിതി അംഗങ്ങള്‍.
















