തൊടുപുഴ: ഭരണപരമായ സൗകര്യത്തിനായി തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സേനാംഗങ്ങളെ കേസ് അന്വേഷണത്തിനും ക്രമസമാധാന പാലനത്തിനുമായി പ്രത്യേകമായി തരംതിരിക്കുന്നു. ഇന്ന് രാവിലെ 10ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ വി ജോസഫ് ഐപിഎസ് ഉദ്ഘാടനം നിര്‍വഹിക്കും. എസ്‌ഐ മുതല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ള 30 പോലീസുദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിനാണ് ഇനി മുതല്‍ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ടാക്കുന്ന കേസുകളിലെ അന്വേഷണ ചുമതല. ഒരു ദിവസം 5 പേര്‍ അടങ്ങുന്ന ടീമാണ് അന്നത്തെ കേസുകള്‍ അന്വേഷിക്കുന്നത്. അത്തരം 6 ടീമുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്‍വെസ്റ്റിഗേഷന്‍ ടീമായി രൂപികരിച്ചിരിക്കുന്നത്.
















