കോതമംഗലം: വിധിനിര്‍ണ്ണയത്തിലെ പാകപ്പിഴവിനെ തുടര്‍ന്നുള്ള പരാതികള്‍ക്കും അപ്പീലുകള്‍ക്കും പുറമേ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത്. അറബി പദ്യം ചൊല്ലലില്‍ വിധികര്‍ത്താവായിരുന്നവര്‍ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി നടത്തിയ തര്‍ക്കം ഒടുവില്‍ പോലീസ് കേസില്‍ എത്തി.അറബിയുടെ ആദ്യാക്ഷരം പോലുമറിയാത്തവരെയാണ് വിധി നിര്‍ണ്ണയത്തിനായി ഏല്‍പിച്ചതെന്ന പരാതിയെ തുടര്‍ന്ന് ദഫ്മുട്ടിനായെത്തിയ വിദ്യാര്‍ഥിയെ ജഡ്ജസാക്കിയ നടപടി മത്സരയിനം പൂര്‍ണ്ണമായും നിര്‍ത്തി വയ്‌ക്കുന്നതിനിടയായി. ഇത് ചൂണ്ടികാട്ടി കലോത്സവ കമ്മറ്റി ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നതിന് പോലീസില്‍ പരാതി നല്‍കി. ഇതോടെ സ്ഥിതിഗതികള്‍ വഷളായി. പൊതുവെ മത്സരങ്ങളെല്ലാം തന്നെ ശരാശരി നിലവാരം പുലര്‍ത്തിയെങ്കിലും വിധി നിര്‍ണ്ണയത്തെ ചൊല്ലി വ്യാപകമായ ആക്ഷേപമുയര്‍ന്നു. എച്ച് എസ് എസ് മോഹിനിയാട്ടം,ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുടി,മിമിക്രി, ഹയര്‍സെക്കണ്ടറി വിഭാഗം ദഫ് മുട്ട് എന്നീ ഇനങ്ങളിലെ വിധിനിര്‍ണ്ണയത്തെചോല്ലിയും പരാതി ഉയര്‍ന്നു.
















