ഇസഌമാബാദ്: ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരര്‍ അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐസിസില്‍ ചേരുകയാണെന്ന് റിപ്പോര്‍ട്ട്. ഇത് ഭാരതത്തിന് കനത്തെ ഭീഷണിയാണ്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ലെ പഞ്ചാബില്‍ നിന്നുള്ള എട്ടുപേര്‍ ഐഎസില്‍ ചേര്‍ന്നിരുന്നു.
ഈ കൂടുമാറ്റം ലഷ്‌ക്കറിനെ ദുര്‍ബലമാക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ഈ ഉപഭൂഖണ്ഡത്തില്‍ ഖലീഫയുടെ സാമ്രാജ്യം കെട്ടിപ്പൊക്കുകയാണത്രേ അവരുടെ ലക്ഷ്യം. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ലഷ്‌ക്കര്‍ പ്രവര്‍ത്തിക്കുന്നത്.
ഐസില്‍ ചേര്‍ന്നാല്‍ ഇത്തരമൊരവസ്ഥയില്ല. സ്വാതന്ത്ര്യവും പണവും പെണ്ണും കൂടുതല്‍ ലഭിക്കും.2004ല്‍ ഇതുപോലെ ലഷ്‌ക്കര്‍ ഭീകരര്‍ കൂട്ടത്തോടെ താലിബാനില്‍ ചേര്‍ന്നിരുന്നു.
















