കണ്ണൂര്‍: കേന്ദ്ര പദ്ധതിയായ റീസ്ട്രക്‌ചേര്‍ഡ് ആക്‌സിലറേറ്റഡ് പവര്‍ ഡവലപ്‌മെന്റ് ആന്റ് റിഫോംസ് പ്രകാരം കണ്ണൂര്‍ നഗരത്തില്‍ 11 കെവി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി ഒരു മാസത്തിനുളളില്‍ ആരംഭിക്കും. നഗരസഭാ പരിധിയിലെ റോഡ് മെക്കാഡം ടാറിങ്ങ് തുടങ്ങുന്നത് ഈ പ്രവൃത്തി കഴിഞ്ഞായിരിക്കും. കേബിള്‍ ഇടാന്‍ കുഴിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനും ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
എഡിഎം ഒ.മുഹമ്മദ് അസ്ലം, കെഎസ്ഇബി ഡെപ്യൂട്ടിചീഫ് എഞ്ചിനീയര്‍ അഗസ്റ്റിന്‍ തോമസ്, പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
















