Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 09:05 pm IST
in Idukki

ചെറുതോണി: ഗൃഹനാഥനെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. നെടുങ്കണ്ടം ചക്കക്കാനം കുരിശുമല ഭാഗത്ത് താമസിക്കുന്ന വടക്കേല്‍ വിനോയി (41)നെയാണ് അയല്‍വാസിയായ ശവപ്പെട്ടി ബിനോയി എന്നു വിളിക്കുന്ന ചേനപ്പാടി ബിനോയി വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലേമുക്കാലിന് വീടിനുസമീപമാണ് സംഭവം. നെടുങ്കണ്ടത്തിനു പോകാനായി വീട്ടില്‍നിന്നും പുരയിടത്തിലൂടെ റോഡിലേക്ക് വന്ന വിനോയിയെ ജീപ്പില്‍ വന്ന പ്രതി ബിനോയി വാക്കത്തിക്ക് വെട്ടുകയായിരുന്നു. തലവെട്ടിച്ചുമാറ്റിയതിനാല്‍ വലത്കണ്ണിനു താഴെയാണ് വെട്ടേറ്റത്. കുതറിമാറിയ വിനോയിയുടെ പിന്നാലെ വന്ന് ഇയാള്‍ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റു. വാക്കത്തിക്ക് മൂര്‍ച്ച കുറവായിരുന്നതിനാലും ദേഹത്തുണ്ടായ മുറിവ് ആഴമുള്ളതായില്ല. നാട്ടുകാര്‍ വിനോയിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തടസം നിന്നതായും പറയുന്നു. വഴി തര്‍ക്കത്തിന്റെ പേരില്‍ ഇരുവരും പിണക്കത്തിലായിരുന്നു. നാളുകള്‍ക്ക് മുന്‍പ് വിനോയിയുടെ ഒമ്പതു വയസുള്ള പെണ്‍കുട്ടി സ്‌കൂളില്‍ പോയപ്പോള്‍ ജീപ്പിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ ഇടുക്കി എസ്.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസ് പോലീസിന്റെ നിര്‍ബന്ധത്തില്‍ സ്റ്റേഷനില്‍ രമ്യതയിലാവുകയായിരുന്നു. സംഭവദിവസം നിരവധിപേര്‍ കുടിവെള്ളത്തിനുപയോഗിക്കുന്ന ഹോസ് ജീപ്പ് കയറ്റി ബിനോയി നശിപ്പിച്ചു. ഇത് അന്വേഷിക്കാന്‍ ചെന്നതായിരുന്നു വിനോയി. തനിക്കെതിരെ കേസുകൊടുക്കുമോയെന്നു ചോദിച്ച് വാഹനത്തില്‍ കരുതിയിരുന്ന വാക്കത്തിയുമായി നിന്നെ കൊല്ലുമെന്നു ഭീഷണിമുഴക്കിയാണ് ബിനോയി തലക്ക് വെട്ടിയതെന്നും വിനോയി പറഞ്ഞു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിനോയിയെ പിന്നീട് വിധഗ്ദ ചികില്‍സക്കായി ഇടുക്കി മെഡിക്കല്‍ കോളജാശുപത്തിയിലേക്ക് മാറ്റിയിരിക്കയാണ്. പ്രതിയായ ബിനോയിയെ രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. നെടുങ്കണ്ടം പോലീസ് കേസന്വേഷണം അട്ടിമറിക്കുകയാണെന്നും പുനരന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് വിനോയി ഇടുക്കി എസ്.പി.ക്ക് പരാതി നല്‍കിയിരിക്കയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

.
Kerala

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

Kerala

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.