പയ്യന്നൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശികളെ പയ്യന്നൂരില്‍ കൊള്ളയടിച്ചു. ധര്മ്മസ്തലയില് നിന്നും ശബരിമലയില്‍പോയി തിരിച്ചുപോവുകയായിരുന്ന 12അംഗ സംഘമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കണ്ടോത്ത് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള മഹീന്ദ്ര ഷോറൂമിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട് കിടന്നുറങ്ങുകയായിരുന്നു ഇവര്‍. രാവിലെ എഴുന്നേറ്റപ്പോഴാണ് കൊള്ളയ്ക്കിരയായതായി മനസ്സിലായത്. വാഹനത്തിലുണ്ടായിരുന്ന വിലകൂടിയ മൂന്ന് മൊബൈല്‍ ഫോണുകള്‍, പണം എന്നിവയാണ് മോഷണം പോയത്. വാഹനത്തിന്റെ സൈഡ് ഗ്ലാസ് തുറന്നാണ് ഫോണും പണവു മോഷ്ടിച്ചത്. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. കഴിഞ്ഞവര്‍ഷവും കണ്ടോത്ത് അയ്യ്പ്പഭക്തര് കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. ഇവിടെ വിശാലമായ സൗകര്യമുള്ളതിനാല്‍ അയ്യപ്പഭക്തര്‍ വിശ്രമിക്കുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: