ഇരിട്ടി: ഭാരതീയ വിദ്യാനികേതന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധനുമാസത്തിലെ തിരുവാതിര മാതൃദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കീഴൂര്‍ നിവേദിതാ വിദ്യാലയത്തില്‍ 30ന് വിവിധ പരിപാടികളോടെ മാതൃദിനം ആഘോഷിക്കും. ഇതിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ എ.ഗീത നിര്‍വഹിക്കും. ശരണാ മിനി അദ്ധ്യക്ഷത വഹിക്കും. വിദ്യാലയ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കലാ കായിക മത്സരങ്ങള്‍, മുതിര്‍ന്ന അമ്മമാരെ ആദരിക്കല്‍, തിരുവാതിരക്കളി തുടങ്ങിയവ നടക്കും. വിദ്യാലയത്തിന്റെ മുപ്പത്തി നാലാം വാര്‍ഷികം കൂടി ആയതിനാല്‍ തിരുവതിരക്കളിയില്‍ 34പേര്‍ പങ്കെടുക്കുമെന്നുഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.പി.ജയലക്ഷ്മി, പി.കെ. രാജലക്ഷ്മി, മഞ്ജു സുരേഷ്, യജിന രഘു, സരളാ മണി എന്നിവര്‍ പങ്കെടുത്തു.
















