കണ്ണൂര്‍: കരാത്തെ ടൈംസ് ആയോധനകലാ മാസികയുടെയും ഉച്ചിറ്യൂ കരാത്തെ ഡോ കെനിയുകായ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്താഥളിമുഖ്യത്തില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച 26-ാമത് കരാത്തെ ടൈംസ് കപ്പ് ദേശീയ അന്തര്‍ദ്ദേശീയ കരാത്തെ മല്‍സരത്തില്‍ ഉച്ചി റ്യൂ കരാത്തെ ഡോ ഇന്ത്യ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി ഗണഎ ഷോട്ടോഖാന്‍ കരാത്തെ ആണ് റണ്ണേര്‍സ്അപ്പായത്. ജേതാക്കള്‍ക്കുള്ള സീയൂ ഷിന്‍ജോ മെമ്മോറിയല്‍ ട്രോഫിയും കേഷ് െ്രെപസും റണ്ണേര്‍സ്അപ് ടീമിനുള്ള പി കൃഷ്ണന്‍ മെമ്മോറിയല്‍ ട്രോഫിയും കാഷ് െ്രെപസും ഡോക്ടര്‍ സി.എച്ച്.അബൂബക്കര്‍ ഹാജി സമ്മാനിച്ചു. ഡോക്ടര്‍ പി.കെ.ജഗന്നാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കരാത്തെ ടൈംസ് വര്‍ഷം തോറും നല്‍കിവരുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ഡോക്ടര്‍ പ്രശാന്ത് നരസിംഹ(ഓസ്‌ട്രേലിയ) അര്‍ഹനായി. മുഖ്യ രക്ഷാധികാരി പി.കെ.പ്രേമരാജന്‍ വിവിധ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി കഴിഞ്ഞ 25 വര്‍ഷമായി കരാത്തെ മല്‍സര നടത്തിപ്പുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഡോക്ടര്‍ സി.എച്ച്.അബൂബക്കര്‍ ഹാജി, പി.കെ.പ്രേമരാജന്‍ ഡോക്ടര്‍.പി.കെ.ജഗന്നാഥന്‍, പ്രൊഫ:എം.വി.ഭരതന്‍, ആര്‍.പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവരെ സംഘാടക സമിതി ആദരിച്ചു. പ്രഭാകരന്‍ നാമത്ത്, വി.അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യ സംഘാടകന്‍ കെ.വി.മനോഹരന്‍ സ്വാഗതവും പി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. നേരത്തെ ഡിഐജി ദിനേഷ് കശ്യപ് ഉത്ഘാടനം ചെയ്ത ചടങ്ങില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായിരുന്നു.
















