Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് മണ്ണില്‍ നരേന്ദ്രജാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 10:40 pm IST
in World

ന്യൂദല്‍ഹി: ലോകത്തെയാകെ അമ്പരിപ്പിച്ച് ഒരറിയിപ്പുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍ ഐതിഹാസിക സന്ദര്‍ശനം നടത്തി. മോസ്‌കോ, കാബൂള്‍ യാത്ര പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ലാഹോറിലെത്തിയ പ്രധാനമന്ത്രി മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയിലെത്തി. പരമ്പരാഗത നയതന്ത്ര സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം സജീവമാക്കുന്നതിനുള്ള പുത്തന്‍ രീതിക്കാണ് നരേന്ദ്രമോദി ലാഹോറില്‍ തുടക്കമിട്ടത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാള്‍ ദിനമായിരുന്നു വെള്ളിയാഴ്ച. അഫ്ഗാനിസ്ഥാന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനായി കാബൂളലെത്തിയ മോദി രാവിലെ തന്നെ ഫോണില്‍ വിളിച്ച് ഷെരീഫിന് ആശംസകളും നേര്‍ന്നു. ആശംസകള്‍ സ്വീകരിച്ച നവാസ് ഷെരീഫ് താങ്കള്‍ ദല്‍ഹിയിലേക്ക് പോകുന്നത് പാക്കിസ്ഥാന്‍ വഴിയല്ലേ, വീട്ടിലേക്ക് വരുന്നോ എന്ന് മോദിയോട് കുശലം ചോദിച്ചു. തൊട്ടുപിന്നാലെ ലാഹോറിലെത്താം എന്ന മറുപടി.

പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിലേക്ക് എന്ന് സ്ഥിരീകരിച്ചതോടെ ദല്‍ഹിയില്‍ നിന്നും എസ്പിജി സംഘം ലാഹോറിലേക്ക് പുറപ്പെട്ടു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ലാഹോറിലെത്തി. ഉച്ചയ്‌ക്ക് 2.04ന് ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശന വിവരം മോദി ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുമ്പോഴേക്കും ലാഹോര്‍ സുരക്ഷാ ഏജന്‍സികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി. ലോകരാഷ്‌ട്രത്തലവന്മാരും ആഗോള മാധ്യമങ്ങളും സസൂക്ഷ്മം വീക്ഷിച്ച ഒരു നയതന്ത്ര നീക്കത്തിന് നരേന്ദ്രമോദി കാബൂളില്‍ നിന്നും പുറപ്പെട്ടു.

നാലേകാലോടെ ലാഹോര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ നവാസ് ഷെരീഫ് നേരിട്ടെത്തി സ്വീകരിച്ചു. പാക്-പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫുള്‍പ്പെടെയുള്ള പ്രമുഖരും മോദിയെ സ്വീകരിക്കാനെത്തി. പാക് പഞ്ചാബ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ഇരു പ്രധാനമന്ത്രിമാരും ഷെരീഫിന്റെ ലാഹോറിലെ വസതിയിലേക്ക് തിരിച്ചു. ഒരു ഭാരത പ്രധാനമന്ത്രി പാക് ഹെലിക്കോപ്റ്ററില്‍ യാത്ര നടത്തിയത് ഇതാദ്യമായാണ്. ലാഹോറിന് സമീപമുള്ള റയ്‌വിന്ദ് ഭവനത്തിലെത്തിയ മോദിയെ ഷെരീഫിന്റെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹവും ഷെരീഫിന്റെ പിറന്നാളും ഒരുമിച്ച ദിനത്തില്‍ വലിയ ആഘോഷമായിരുന്നു റയ്‌വിന്ദില്‍. ഇരട്ട ആഘോഷങ്ങള്‍ക്കിടയിലേക്കാണ് ഭാരത പ്രധാനമന്ത്രിയുടെ വരവ്. നവാസ് ഷെരീഫിന്റെ അമ്മയുടെ കാല്‍തൊട്ട് വണങ്ങിയ മോദി ഭാരത-പാക് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സ്‌നേഹബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമിച്ചു. അനൗപചാരിക സംഭാഷണങ്ങള്‍ക്ക് ശേഷം ഒരു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ഇരു പ്രധാനമന്ത്രിമാരും ഔപചാരിക ചര്‍ച്ചയും നടത്തി.

തുടര്‍ന്ന് ലാഹോറിലെ വിമാനത്താവളത്തിലേക്ക് മോദിയെ അനുഗമിച്ച നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രിയുടെ വിമാനം പറന്നുയര്‍ന്ന ശേഷമാണ് മടങ്ങിയത്. വാജ്‌പേയിയുമായുള്ള നല്ല ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച ഷെരീഫ് മുന്‍പ്രധാനമന്ത്രിക്കുള്ള ആശംസകളും മോദിക്ക് നല്‍കി. രാത്രി 8മണിയോടെ ദല്‍ഹിയില്‍ തിരികെ എത്തിയ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇവിടെനിന്നും കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ വാജ്‌പേയിയുടെ വസതിയിലേക്ക് പോയ പ്രധാനമന്ത്രി 92-ാം ജന്മദിനാശംസകള്‍ അദ്ദേഹത്തിന് നേര്‍ന്നു.

1999ല്‍ എ.ബി വാജ്‌പേയിയുടെ ലാഹോര്‍ ബസ് യാത്രയ്‌ക്ക് ശേഷം ഇതാദ്യമായാണ് ഭാരത പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്. അടുത്തവര്‍ഷം സപ്തംബറില്‍ ഇസ്ലമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിക്ക് മോദി പാക്കിസ്ഥാനിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയെങ്കിലും തികച്ചും അപ്രതീക്ഷിതവും അമ്പരിപ്പിക്കുന്നതുമായ നയതന്ത്ര നീക്കത്തിലൂടെയാണ് വെള്ളിയാഴ്ച മോദി ആഗോളശ്രദ്ധ പിടിച്ചുപറ്റിയത്. വിദേശ മാധ്യമങ്ങളടക്കം മോദിയുടെ ‘പിറന്നാള്‍ നയതന്ത്രത്തെ’ അമ്പരപ്പോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.