Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാൻ പാർലമെൻറ് മോദി രാജ്യത്തിന് സമർപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 08:37 pm IST
inWorld

കാബൂൾ: ഭാരത സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മന്ദിരത്തിലെ വിശാലമായ കെട്ടിട സമുച്ചയത്തിന് അടൽ ബ്‌ളോക്ക് എന്നാണ് അഫ്ഗാനിസ്ഥാൻ പേരിട്ടിരിക്കുന്നത്. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് പാർലമെൻറ് മന്ദിരം നർമ്മിച്ചു നൽകാമെന്ന് ഭാരതം അഫ്ഗാനോട് വാഗ്ദാനം ചെയ്തത്. അടൽജിയും അന്നത്തെ അഫ്ഗാൻ പ്രസിഡൻറ് ഹമീദ് കർസായിയുമാണ് കരാറിൽ ഒപ്പുവച്ചിരുന്നത്. ഉദ്ഘാടനച്ചടങ്ങിൽ മോദി ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.

കവിതയുടേയും സൗന്ദര്യത്തിന്റെയും ധൈര്യത്തിന്റെയും നാടാണ് അഫ്ഗാനിസ്ഥാൻ. മോദി പറഞ്ഞു. 125 കോടി ഭാരതീയർക്കുവേണ്ടിയാണ് താൻ ഇവിടെ വന്നത്. പാർലമെൻറിൽ പ്രസംഗിക്കാൻ അവസരം തന്നതിലും വലിയ നന്ദിയുണ്ട്. മോദി പറഞ്ഞു. പതിനൊന്നു വർഷം മുൻപ് അടൽജിയും കർസായി സാഹിബും ചേർന്നാണ് പുതിയ പാർലമെൻറ് മന്ദിരം എന്ന ഈ പദ്ധതി സ്വപ്‌നം കണ്ടത്. അതിന്റെ ഉദ്ഘാടനം അടൽജിയുടെ ജന്മദിനത്തിൽ തന്നെ നിർവ്വഹിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.

കെട്ടിട സമുച്ചയതിന്റെ ഒരു വിഭാഗത്തിന് നിങ്ങൾ അടൽജിയുടെ പേരിട്ടതിലും ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. മന്ദിരം രണ്ടു രാഷ്‌ട്രങ്ങളെ ഒന്നിപ്പിക്കും. അടൽ എന്നാൽ അഫ്ഗാൻ ഭാഷയായ പഷ്തുവിൽ നായകൻ എന്നാണ് അർഥം. ഹിന്ദിയിൽ അചഞ്ചലൻ എന്നും. മോദി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പുരോഗതിക്കും ജനാധിപത്യത്തിനും ഉള്ള ഭാരതത്തിന്റെ ചെറിയൊരു സംഭാവനയാണ് പാർലമെൻറ് മന്ദിരം.

ഭാരതവും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പൗരാണികമാണ്. ഹിന്ദുക്കുഷ് പര്‍വ്വതം കടന്ന്, ഖൈബര്‍ ചുരം വഴി വ്യാപാരികളും രാജാക്കന്മാരും സന്യാസിമാരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിട്ടുണ്ട്. വിജ്ഞാനവും സംസ്‌കാരവും മതവും ഒപ്പം വാണിജ്യവസ്തുക്കളും കൈമാറിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഒന്നായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. പരസ്പരം യുദ്ധം ചെയ്ത കാലവും ഉണ്ട്. പക്ഷെ കാലങ്ങളായി നാം പരസ്പരം പരിപോഷിപ്പിച്ചിട്ടുണ്ട്.

മഹാഭാരതത്തിലെ മഹത്തായ കഥാപാത്രമായ ഗാന്ധാരി അഫ്ഗാനിസ്ഥാന്റെ സംഭാവനയായിരുന്നു.

മോദി തുടര്‍ന്നു. ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ടീം അടുത്ത ലോകകപ്പിനുള്ള പരിശീലനത്തില്‍ ഏര്‍പ്പെടുകയാണെന്നതില്‍ തനിക്ക് വലിയ സന്തോഷമാണ് ഉള്ളത്. അഫ്ഗാനികള്‍ വിദ്യാഭ്യാസം, ചികില്‍സ തുടങ്ങിയ കാര്യങ്ങളില്‍ ഭാരതത്തെ സ്വഭാവിക ലക്ഷൃമായി കാണുന്നതിലും സന്തോഷം തന്നെ. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ എന്ന അഫ്ഗാന്‍ നേതാവ് ഭാരത സ്വാതന്ത്ര്യത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. കാബൂളില്‍ വച്ചാണ് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മഹാരാജാ മഹേന്ദ്ര പ്രതാപും മൗലാന ബര്‍ക്കത്തുള്ളയും ചേര്‍ന്ന് ആദ്യ ഭാരത സര്‍ക്കാര്‍ രൂപീകരിച്ചത്. ഭാരതം സ്വതന്ത്രമാകാത്തിടത്തോളം കാലം അഫ്ഗാനും സ്വതന്ത്രമല്ലെന്നാണ് മുന്‍പ് അഫ്ഗാനിലെ അമാനുള്ള രാജാവ് പറഞ്ഞത്. മോദി ചൂണ്ടിക്കാട്ടി.

സല്‍മാ അണക്കെട്ടില്‍ നിന്ന് വൈകാതെ വെള്ളവും വൈദ്യുതിയും ഒഴുകിത്തുടങ്ങും. (ഭാരത സഹായത്തോടെ നിര്‍മ്മിച്ചതാണിത്.) ഓരോ വര്‍ഷവും ആയിരം അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനുള്ള പദ്ധതി തുടരും. പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പുറമേ പുതുതായി, രക്തസാക്ഷികളായ അഫ്ഗാന്‍ സൈനികരുടെ മക്കള്‍ക്കു വേണ്ടിയും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. പ്രതിവര്‍ഷം 500 പേര്‍ക്കാകും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.

അഫ്ഗാന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്‌റഫ് ഘാനി, മുന്‍പ്രസിഡന്റ് ഹമീദ് കര്‍സായി എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു. റഷ്യയില്‍ ഭാരത റഷ്യ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി അഫ്ഗാനിസ്ഥാനില്‍ എത്തിയത്.താലിബാന്‍ ഭീകരര്‍ തകര്‍ത്ത പാലമെലന്റാണ് ഭാരതം പുനര്‍നിര്‍മ്മിച്ചു നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.