കട്ടപ്പന: ഓറഞ്ചിന്റെ വിളവെടുപ്പ് സീസണായതോടെ ഓറഞ്ച് വില കുത്തനെ താഴേക്ക.് ഇന്നലെ കട്ടപ്പന മാര്‍ക്കറ്റില്‍ ഒരു കിലോക്ക് വില 20 രൂപമാത്രം.നാഗ്പൂരില്‍ നിന്നാണ് ഇവിടേക്ക് പ്രധാനമായും ഓറഞ്ച് എത്തുന്നത.്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ പ്രദേശങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഓറഞ്ച് എത്തുന്നുണ്ട്. കര്‍ണാടകയിലെ കുടകിലും വിളവെടുപ്പ് ആരംഭിച്ചതോടെ വില രണ്ടാഴചയെങ്കിലും ഇതുപോലെ നില്‍ക്കുമെന്നാണ് സൂചന. മുന്‍പ് കിലോ 60ന് മുകളില്‍ വിറ്റുകൊണ്ടിരുന്ന ഓറഞ്ചിന് വിലകുറഞ്ഞപ്പോള്‍ ആവശ്യക്കാര്‍ ഏറിയെന്നും പഴക്കടയില്‍ എത്തുന്നവര്‍ക്ക് മറ്റ് പഴങ്ങള്‍ വേണ്ടാതായെന്നും വ്യാപാരികള്‍ പറയുന്നു.ക്രിസ്തുമസിനോടനുബന്ധിച്ച് മുന്തിരി വൈന്‍ ഉണ്ടാക്കിയിരുന്നവര്‍ അത് ഉപേക്ഷിച്ച് ഓറഞ്ച് വൈന്‍ ഉണ്ടാക്കുന്ന തിരക്കിലാണ്.
















