Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കളളുഷാപ്പില്‍ നിന്നും സ്പിരിറ്റ് ചേര്‍ത്ത കള്ള് പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 08:56 pm IST
in Alappuzha

മാവേലിക്കര: മറ്റംതെക്ക് ഷാപ്പില്‍ നിന്നും സ്പിരിറ്റ് ചേര്‍ത്ത 300 ലിറ്റര്‍ കള്ളും ഇതില്‍ ചേര്‍ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ഷാപ്പ് മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും, അഞ്ചുപേര്‍ക്കെതിരെ മാവേലിക്കര എക്‌സൈസ് കേസെടുത്തു.

മറ്റം തെക്ക് റ്റിഎസ് നമ്പര്‍: 9 ഷാപ്പില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ നടന്ന പരിശോധനയിലാണ് അഞ്ച് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 300 ലിറ്റര്‍ സ്പിരിറ്റു ചേര്‍ത്ത കള്ളും, അഞ്ച് ലിറ്റര്‍ സ്പിരിറ്റും കണ്ടെടുത്തത.് ഷാപ്പ് മാനേജര്‍ കാര്‍ത്തികപ്പള്ളി മഹാദേവികാട് കണിയിക്കര തറയില്‍ അജിത് കുമാര്‍(48), ജീവനക്കാരനായ മഹാദേവികാട് സുനില്‍ ഭവനത്തില്‍ വാസുദേവന്‍(63) എന്നിവരാണ് പിടിയിലായത്.

ഷാപ്പിലേക്ക് സ്പിരിറ്റ് എത്തിച്ചു കൊടുത്ത താമരക്കുളം പേരൂര്‍കാരാഴ്മ നെടിയത്ത് വീട്ടില്‍ രഘു, ഷാപ്പിന്റെ ലൈസന്‍സികളായ കണ്ണനാങ്കുഴി സ്വദേശി കൃഷണന്‍, വള്ളികുന്നം സ്വദേശി രാഘവന്‍, നൂറനാട് സ്വദേശി രമേശന്‍, അടൂര്‍ സ്വദേശി സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മാവേലിക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കള്ളില്‍ സ്പിരിറ്റ് കണ്ടത്തിയതിനെ തുടര്‍ന്ന് മാവേലിക്കര റേഞ്ചിലുള്ള രണ്ടാം നമ്പരില്‍പെട്ട അഞ്ചു ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് ശുപാര്‍ശചെയ്തു. മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപ്, പ്രിവന്റീവ് ഓഫീസര്‍ എം.ആര്‍. സുരേഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ശശി, സാബു, വിനോദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു

മാവേലിക്കര കടവൂരിലെ കള്ള് ഷാപ്പില്‍ നിന്നും സ്പിരിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാവേലിക്കര റേഞ്ചിലെ ആറ് കള്ള് ഷാപ്പുകള്‍ നിലവില്‍ അടഞ്ഞു കിടക്കുകയാണ്. ഒന്നാം ഗ്രൂപ്പിലെ ലൈസന്‍സിയായ നൂറനാട് സ്വദേശി സുകുമാരന്‍, ഏഴാം ഗ്രൂപ്പിലെ ലൈസന്‍സി വള്ളികുന്നം സ്വദേശി സുരേന്ദ്രന്‍ എന്നിവരും സ്പിരിറ്റ് കേസുകളില്‍ റിമാന്റിലാണ്.

ക്രിസ്തുമസ് പ്രമാണിച്ച് ശക്തമായ പരിശോധനകള്‍ നടന്നു വരുന്നതായും കൂടുതല്‍ കള്ളു ഷാപ്പുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ബിജുകുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.