കണ്ണൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നെല്ലിക്കാകുളം-നായാട്ടുപാറ റോഡ് വികസനത്തിന് 26.80 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി പി.കെ.ശ്രീമതി എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് 18.7 കിലോമീറ്റര്‍ വരുന്ന റോഡ് 10 മീറ്റര്‍ വീതിയില്‍ മെക്കാഡംടാറിംഗ് നടത്തുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്്. കണ്ണൂര്‍ റെയില്‍വേക്ക് നാലാമത് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. അടുത്ത റെയില്‍വേ ബജറ്റില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ഉറപ്പുനല്‍കിയതായും എംപി അറിയിച്ചു.
















