മുക്കം:കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ കയ്യാങ്കളി, കെ പി സി സി എക്‌സിക്യൂട്ടീവ് അംഗത്തിന് നേരെ കസേരയേറ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന യാത്ര വിജയിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെ പി ഉപ്പേരന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
യോഗമാരംഭിച്ച ഉടനെ തന്നെ യാത്ര സ്വീകരണത്തിന്റെ സ്വാഗത സംഘം രക്ഷാധികാരിയെ മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. സ്വാഗത സംഘം രക്ഷാധികാരിയായ കെ പി സി സി എക്‌സികൂട്ടീവംഗം മോയന്‍ കൊളക്കാടന്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച ആളാണന്നും ഇത് ചര്‍ച്ച ചെയ്തിട്ട് മതി ബാക്കി ചര്‍ച്ചയെന്നും ഒരു വിഭാഗം വാദിച്ചു.
ഇതിനെ ചിലര്‍ എതിര്‍ത്തത് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെ പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിക്കാത്തതിനെയും ചിലര്‍ ചോദ്യം ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ കസേരയെടുത്ത് കെ പി സി സി എക്‌സിക്യൂട്ടീവംഗത്തെയടക്കം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. യോഗം സംഘര്‍ഷഭരിതമായതോടെയാണ് യോഗം പിരിച്ചുവിട്ടത്.
മണ്ഡലം കമ്മറ്റി ഓഫീസിലും സ്ഥിരം മീറ്റിംഗ് നടക്കുന്ന സ്ഥലങ്ങളിലും യോഗം നടത്താതിരുന്നതും സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു
തിരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇതോടെ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്നിക്കോട് ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ നടന്ന യോഗം ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചിരുന്നു.
















