കണ്ണൂര്‍: മക്രേരി ക്ഷേത്ര സന്നിധിയില്‍ പ്രസിദ്ധ സംഗീതാചാര്യനായിരുന്ന വി.ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞവും ആഞ്ജനേയ ലക്ഷാര്‍ച്ചനയും 25, 26, 27 തീയ്യതികളില്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 25 ന് രാവിലെ ആഞ്ജനേയ ലക്ഷാര്‍ച്ചന, വൈകുന്നേരം 5 മണിക്ക് വേള്‍ഡ് വിഷന്‍ കാലഗ്രാമം സംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം എന്നിവ നടക്കും. 6 മണിക്ക് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ദക്ഷിണാമൂര്‍ത്തി സംഗീത പുരസ്‌കാരം കല്ല്യാണി ദക്ഷിണാമൂര്‍ത്തി പ്രസിദ്ധ സംഗീതജ്ഞന്‍ എന്‍.പി.രാമസ്വാമിക്ക് നല്‍കി ആദരിക്കും. 26 ന് കാലത്ത് 8 മണിക്ക് സംഗീതക്കച്ചേരി ആരംഭിക്കും. 27 ന് കാലത്ത് സമാപിക്കും. പത്രസമ്മേളനത്തില്‍ എന്‍.വി.ഹേമന്ത കുമാര്‍, കെ.രവീന്ദ്രന്‍, പരമേശ്വരന്‍ പൊതുവാള്‍, എം.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















