അഴീക്കല്‍: വ്യാജ മദ്യം നിര്‍മ്മിക്കുന്നതിനിടയില്‍ വാഷും വാറ്റുപകരണങ്ങളുമായി മൂന്ന് ഡിവൈഎഫ്‌ഐക്കാര്‍ പിടിയില്‍. അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് രഹസ്യമായി വ്യാജ വാറ്റ് നിര്‍മ്മിക്കുന്നതിനിടയിലാണ് സുധാകരന്‍, ഗഫൂര്‍, സന്തോഷ് എന്നിവരെ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും ഇന്നലെ വൈകുന്നേരം 5മണിയോടെ പിടികൂടിയത്. ഇവരെ കോടതി റിമാന്റ് ചെയ്തു.
















