കണ്ണൂര്‍: ധര്‍മ്മടം സ്വാമിക്കുന്നില്‍ സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി ആടിനെ പട്ടിയാക്കുന്നതുപോലെയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ പോളിയില്‍ ബസ് ജീവനക്കാരെ അക്രമിച്ച കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള സിപിഎം ക്രിമിനലുകള്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുക പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
















