തലശ്ശേരി: മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കേക്കിന്റെ 132-ാം വാര്‍ഷികം തലശ്ശേരി പ്രസ്‌ഫോറം ഹാളില്‍ ആഘോഷിച്ചു. തലശ്ശേരി അതുരൂപതാ ആര്‍ച്ച് ബിഷപ് ജോര്‍ജ്ജ് വലിയമറ്റം തിരുമേനി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചുപറയുന്ന ക്രിസ്തുമസ് ദിനത്തില്‍ മമ്പള്ളി ബാപ്പു ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച ഇന്ത്യന്‍ കേക്കിന്റെ 132-ാം ജന്മദിന ആഘോഷ ചടങ്ങ് സന്തോഷം നല്‍കുന്നുവെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു. സ്‌നേഹവും സാഹോദര്യവും പരസ്പരം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ചടങ്ങുകള്‍ സ്‌നേഹബന്ധങ്ങളെ ഊട്ടിഉറപ്പിക്കാന്‍ ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഫാ.ഡോ.ജി.എസ്.ഫ്രാന്‍സിസ് അധ്യക്ഷം വഹിച്ചു. പ്രൊഫ.എ.പി.സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ,.വിശ്വബരന്‍, വര്‍ക്കി വട്ടപ്പാറ, പി.മോഹനന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തലശ്ശേരി പ്രസ്‌ഫോറം സെക്രട്ടറി എന്‍.പ്രശാന്ത് സ്വാഗതവും മമ്പള്ളി പ്രകാശന്‍ നന്ദിയും പറഞ്ഞു.
















