Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുല്ലപ്പെരിയാര്‍: ഈ സര്‍ക്കാരിന് തെല്ലും ആത്മാര്‍ത്ഥതയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 09:53 pm IST
inVicharam

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കണമെന്നും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്‌ദ്ധ പഠനം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായ വാര്‍ത്ത കണ്ടതാണ് ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. ജനങ്ങളെ ഒന്നടങ്കം ഈ സര്‍ക്കാര്‍ പൊട്ടന്മാരാക്കുകയാണോയെന്ന് തോന്നിപ്പോയി.

മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടിയാണ് സുരക്ഷിതമായ ജലനിരപ്പ് എന്ന് 37 വര്‍ഷം മുന്‍പേ തീരുമാനിച്ചതായിരുന്നു. പഴക്കംചെന്നപ്പോള്‍ 142 അടിയില്‍ കൂടുതലാണ് സുരക്ഷാ ജലനിരപ്പ് എന്ന് തമിഴ്‌നാടിന് പറയിക്കാന്‍ കഴിഞ്ഞു. ഇനി അവരുടെ ഉന്നം 152 അടിയാണ്. അത് അവര്‍ നടത്തുകതന്നെ ചെയ്യും.

അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ കണ്ടുപിടിക്കാന്‍ കഴിയുന്ന ടോമോഗ്രഫി നടത്താന്‍പോലും നമ്മുടെ സര്‍ക്കാരിനായില്ല. ഡാംസ്ട്രക്ചര്‍ ബലക്ഷയം നേരിടുന്നുവെന്ന് തെളിയിക്കപ്പെടണമായിരുന്നു. ഇന്ത്യന്‍ നേവിയുടെ മുങ്ങല്‍ വിദഗ്‌ദ്ധരെ അണിനിരത്തി വെള്ളത്തിനടിയില്‍ രൂപപ്പെട്ട (ഡാമിന്റെ ഭിത്തികളില്‍) വിള്ളലിന്റെ ദൈര്‍ഘ്യവും വിടവിന്റെ വീതിയും താഴ്ചയും കണക്കാക്കി അധികാര കേന്ദ്രങ്ങളില്‍ ബോധ്യപ്പെടുത്തണമായിരുന്നു.

ദ്രവിച്ച അസ്ഥിവാരത്തിന്റെ നില ഹാജരാക്കണമായിരുന്നു. ബാഹ്യാകാരം നോക്കി ഉയര്‍ന്ന ജലനിരപ്പ് നിര്‍ണയിച്ചത് തെറ്റായിരുന്നുവെന്ന് സമര്‍ത്ഥിക്കണമായിരുന്നു. 136 അടിയില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്തുന്നത് തന്നെ സുനാമി പോലുള്ള വന്‍ വിപത്തിലേക്ക് നയിക്കും.

കേരളത്തിലും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി ഭരിച്ചിരുന്നപ്പോള്‍പോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ല. കേരളത്തില്‍നിന്നും സുപ്രധാന വകുപ്പുകള്‍ കൈയാളുന്ന ഒരുപാട് കേന്ദ്രമന്ത്രിമാര്‍, മുല്ലപ്പെരിയാര്‍ പ്രശ്‌നം നേരിട്ട് അടുത്തറിയുന്ന കേരളത്തില്‍ നിന്നുള്ള സുപ്രീംകോടതി പ്രധാന ജഡ്ജി. എന്നിട്ടും കേരളത്തിന് ഒന്നും നേടാനായില്ല.

നല്ലകാലത്ത് ഗോലി കളിച്ച് നടന്നവര്‍ ഇന്ന് മുതലക്കണ്ണീര്‍ ഒഴുക്കിയിട്ട് എന്ത് പ്രയോജനം. അണക്കെട്ട് തകര്‍ന്നാല്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് താണ്ഡവമാടാന്‍ ഇടയുള്ള കേരളത്തിലെ നാലഞ്ച് ജില്ലകളും 45 ലക്ഷത്തോളം വരുന്ന നിവാസികളും അവരുടെ സ്ഥാവരജംഗമ സ്വത്തുക്കളും അറബിക്കടലിലേക്ക് ഒലിച്ചുപോകും. ആര്‍ക്കും രക്ഷപ്പെടാനാകാതെ പുനരധിവാസത്തിന് കാത്തുനില്‍ക്കാതെ ഒന്നടങ്കം തൂക്കിലേറും.

കാവല്ലൂര്‍ ഗംഗാധരന്‍, (റിട്ട.എഞ്ചിനീയര്‍)

ഇരിങ്ങാലക്കുട.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.