തൊടുപുഴ: നഗരത്തിലെ 35 വാര്‍ഡുകളിലും ഉടന്‍ വൈദ്യുതി വിളക്കുകള്‍ തെളിയിക്കാന്‍ കൗണ്‍സില്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് അടിയന്തിരമായി കേടായ വൈദ്യുതി വിളക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായത്. 23 നകം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും പാതിയോളം ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അടിയന്തിര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. സീറോ ഹവറില്‍ അമ്പലംവാര്‍ഡിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മൂത്രപ്പുര സ്ഥാപിക്കണമെന്ന ആവിശ്യം കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ ഉന്നയിച്ചു. ക്ഷേത്ര ഭരണസമിതിയുമായി ആലോചിച്ച് ഇക്കാരത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് നഗരസഭ അദ്ധ്യക്ഷ മറുപടിയായി പറഞ്ഞു. കാലങ്ങളായി പ്രവര്‍ത്തികാതെ കിടക്കുന്ന മുനിസിപ്പല്‍ പാര്‍ക്കിലെ സൈറണ്‍ പുനസ്ഥാപിക്കുന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച നടന്നു. സാധ്യതകള്‍ പഠിച്ച് നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി.
















