ലണ്ടന്‍: പുറത്താക്കാപ്പെട്ട കോച്ച് ഹോസെ മൊറീഞ്ഞോക്ക് പകരം മുന്‍ ഡച്ച് പരിശീലകന്‍ ഗസ് ഹിഡിങ്ക് ചെല്‍സി ഇടക്കാല കോച്ചാകുമെന്ന് സൂചന. 2009-ലും ഹിഡിങ്ക് ചെല്‍സിയുടെ ഇടക്കാല പരിശീലകനായിരുന്നു. അന്ന് ലൂയിസ് ഫിലിപ്പ് സ്‌കൊളാരിക്ക് പകരമായാണ് ഹിഡിങ്കിനെ പരിശീലന ചുമതല ഏല്‍പ്പിച്ചിരുന്നത്.
ആ വര്‍ഷം എഫ്എ കപ്പ് കിരീടവും ചെല്‍സി നേടിയിരുന്നു. റയല്‍ മാഡ്രിഡ്, വലന്‍സിയ തുടങ്ങിയ ലോകോത്തര ക്ലബ്ബുകളെ പരിശീലിപ്പിച്ച ഹിഡിങ്ക് ഹോളണ്ട്, ഓസ്‌ട്രേലിയ, തുര്‍ക്കി, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെയും പരിശീലകനായിരുന്നു. സീസണില്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മൊറീഞ്ഞോയെ ക്ലബ് പുറത്താക്കിയത്.
















