ന്യൂദല്‍ഹി: ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇസ്ലാമിക് നേറ്റോ ഇന്ത്യയെ ആക്രമിക്കാന്‍ വരുമോ? സൗദിയും ഈജിപ്തും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് രൂപീകരിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ നേറ്റോ മാതൃകയിലുള്ള സഖ്യമനുസരിച്ച് ഒരു രാജ്യത്തെ ആക്രമിച്ചാല്‍ ആ രാജ്യത്തിനെതിരെ മറ്റ് മൂന്ന് രാജ്യങ്ങളും നീങ്ങുമെന്നാണ് ഈ നേറ്റോ മാതൃകയിലുള്ള സഖ്യത്തിന്റെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ പാകിസ്ഥാനെ ഇന്ത്യ തൊട്ടാല്‍ സൗദിയും ഈജിപ്തും തുര്‍ക്കിയും ഇന്ത്യയെ ആക്രമിക്കുമോ എന്ന ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്നത്.
മെക്കയില്‍ വെച്ച് പാകിസ്ഥാനും സൗദിയും ഈജിപ്തും തുര്‍ക്കിയും ഒപ്പുവെച്ച സഖ്യം ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക കൂട്ടായ്‌മയാണെന്നാണ്പാകിസ്ഥാന്‍ കൊട്ടിഘോഷിക്കുന്നത്. ഇത് വെച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമം. പക്ഷെ ഇത് ഭാവിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആധിപത്യം നേടാന്‍ പാകിസ്ഥാന്‍ ശ്രമിച്ചേക്കുമെന്ന് ചില വിലയിരുത്തലുകള്‍ ഉണ്ട്. എന്തായാലും ഇന്ത്യഇതിനെ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍കരസേനയുടെ ഉപമേധാവിയായ സതീന്ദര‍് കുമാര്‍ സെയ്നി പറയുന്നത് ഇന്ത്യയെ പാകിസ്ഥാന്‍ ആക്രമിക്കുന്നസാഹചര്യമുണ്ടായാല്‍തന്നെ തുര‍്ക്കിയോ സൗദിയോ ഇന്ത്യയെ ആക്രമിക്കില്ലെന്നാണ്.
ഇന്ത്യയും സൗദിയും തമ്മില്‍ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. ഇന്ത്യ എണ്ണയ്‌ക്കായി ആശ്രയിക്കുന്ന പ്രധാനരാജ്യങ്ങളില്‍ ഒന്നാണ് സൗദി. അതുപോലെ നല്ലൊരു വിഭാഗം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്.ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് ശക്തമായ പിന്തുണയുമായി ഇസ്രയേല്‍ നിലകൊള്ളുന്നുണ്ട്. തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ പല കാര്യങ്ങളിലും ഉരസലുകള്‍ ഉണ്ട്. ഇന്ത്യയ്‌ക്കെതിരെ തുര്‍ക്കി നേരിട്ട് ആക്രമണം നടത്താന്‍ പോകുന്നില്ല. കാരണം അങ്ങിനെ വന്നാല്‍ ഇസ്രയേലില്‍ നിന്നുള്ള ആക്രമണം തുര്‍ക്കി നേരിടേണ്ടിവരുമെന്നുള്ളതിനാലാണ്. ഈജിപ്തും ഇന്ത്യയ്‌ക്കെതിരെ ഇടപെടാന്‍ സാധ്യതയില്ല.
മാത്രമല്ല അമേരിക്ക എങ്ങിനെയാണ് ഇതിനോട് പ്രതികരിക്കുക എന്നത് കൗതുകത്തോടെ നോക്കുകയാണ് ഇന്ത്യ. അമേരിക്ക എന്തായാലും ഇസ്ലാമിക രാജ്യങ്ങളുടെ ഒരു കൂട്ടായ്‌മയെ അനുകൂലിക്കില്ലെന്ന് ഉറപ്പാണ്. പാകിസ്ഥാനെപ്പോലെ കടത്തില്‍ മുങ്ങിയ ഒരു രാജ്യത്തിന് അമേരിക്കയുടെ കൈപ്പിയില്‍ ഒതുങ്ങിനില്‍ക്കുന്ന ഐഎംഎലിനെ ആശ്രയിക്കാതെ തരമില്ല. കാരണം അത്രയും കനത്ത തുകയുടെ കടക്കാരനാണ് പാകിസ്ഥാന്‍. ഭാവിയിലും പാകിസ്ഥാന് ഐഎംഎഫില്‍ നിന്നും പണം ലഭിച്ചാലേ മുന്നോട് ോകാന്‍ സാധിക്കൂ.
അതേ സമയം പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിന്റെ വാക്കുകള്‍ മാത്രമാണ് ആശങ്ക ഉണര്‍ത്തുന്നത്. ഇസ്രയേലും ഇന്ത്യയും ഇസ്ലാമികരാജ്യങ്ങള്‍ക്ക് ശത്രുവാണ്. ഇവരെ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്നാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് പറഞ്ഞത്.
















