കാസര്‍ഗോഡ്: എം ഡി എം എയുമായി അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.പെരുമ്പാവൂര്‍ വലിയകുളം യൂണിറ്റ് അംഗമായിരുന്നു മുഹമ്മദ് ഹുസൈന്‍.
ലഹരിക്കേസ് പ്രതി മുഹമ്മദ് ഹുസൈന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ആണെന്നാണ് പ്രതി അവകാശപ്പെട്ടിരുന്നത്.
പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലോ സോഷ്യല്‍ മീഡിയ വിഭാഗത്തിലോ യാതൊരുവിധ ചുമതലകളും നല്‍കിയിട്ടില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
















