മൂന്നാം ഘട്ടം റിലേ ധര്‍ണ്ണയുടെ നാലാം ദിവസം
മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: ട്രാന്‍സ്ഫര്‍ മാനദണ്ഡങ്ങള്‍ പാലിക്കുക, എല്ലാ ജീവനക്കാരെയും ഒരുപോലെ കാണുക, ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കുക തുടങ്ങി തപാല്‍ ജീവനക്കാരുടെ 34 ഇന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റ നേതൃത്വത്തില്‍ നടന്നുവരുന്ന തുടര്‍ പ്രക്ഷോഭ പരിപാടിയുടെ മൂന്നാം ഘട്ടം റിലേ ധര്‍ണ്ണയുടെ നാലാം ദിവസം മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പി.കെ.സദാനന്ദന്‍ സ്വാഗതം പറഞ്ഞു. ബിപിഇയു ക്ലാസ് രണ്ട് സര്‍ക്കിള്‍ ഭാരവാഹി കെ.രാജേന്ദ്രന്‍ സംസാരിച്ചു. ഒ.സപ്‌നേഷ്, പി.ഐ. പൂര്‍ണ്ണിമ, എ.രമണി എന്നിവര്‍ നേതൃത്വം നല്‍കി. സി.വിനോദ് നന്ദി പറഞ്ഞു. അഞ്ചാം ദിവസമായ ഇന്ന് റിലേ ധര്‍ണ്ണ എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എം.ടി.മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. 14ന് ആരംഭിച്ച ധര്‍ണ്ണ നാളെ സമാപിക്കും.
















