കാര്‍ത്തികപുരം: കാര്‍ത്തികപുരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഗണേശഭട്ട് കൊടിയേറ്റ കര്‍മ്മം നടത്തി. ഉത്സവത്തിന്റെ ഭാഗമായി മണയന്കൊല്ലി ഗുരുമന്ദിരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് കലവറ നിറക്കല്‍ ഘോഷയാത്ര നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് സംഗീതസദസ്സും തിരുവാതിരയും നടന്നു. ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും പ്രത്യേക പൂജകളും വിവിധ കലാപരിപാടികളും നടക്കും. സമാപന ദിവസമായ 23 ന് വൈകുന്നേരം 5 മണിക്ക് മാവുംതട്ട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി, നിശ്ചലദൃശ്യങ്ങള്‍, കരകാട്ടം എന്നിവയുടെ അകമ്പടിയോടു കൂടി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കും. രാത്രി 8.30 ന് പുണ്യപുരാണ നാടകം ഓം ആദിനാഗ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: