കണ്ണൂര്‍: തോട്ടടപോളി, ഐടിഐയിലെ എസ്എഫ്‌ഐയുടെ അക്രമത്തിനെതിരെ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ തോട്ടട ഐടി ഐക്ക് മുന്നില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാമ്പസുകളില്‍ സംഘടനാസ്വാതന്ത്ര്യം നിരോധിക്കുവാന്‍ ശ്രമിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്നും കലാലയങ്ങളെ ആയുധപുരകളാക്കുന്ന അധമ സംസ്‌ക്കാരം എസ്എഫ്‌ഐ വെടിയണമെന്നും സുഭേഷ് സുധാകര്‍ പറഞ്ഞു. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന സങ്കല്‍പ്പത്തെ എസ്എഫ്‌ഐ വികലമാക്കുകയാണ്. ഫാസിസത്തിന്റെ കുത്തൊഴുക്കിനെ ജാഗ്രതയോടെ തന്നെ തടയണം. പഠിക്കുക പോരാടുക എന്ന എഐഎസ് എഫിന്റെ പ്രഖ്യാപിത മുദ്രാവാക്യം എസ്എഫ്‌ഐക്കാര്‍ ഏറ്റുവിളിക്കുമ്പോള്‍ സംഘടനാരാഷ്‌ട്രീയ മാന്യത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വൈശാഖ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
















