കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കൈത്തറി & ടെക്സ്റ്റയില്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാന്റ്‌ലൂം ഡവലപ്‌മെന്റ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നാളെ മുതല്‍ 30വരെ കൈത്തറിവസ്ത്ര പ്രദര്‍ശനവും വില്‍പനയും കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഒരുക്കുന്നു. ജില്ലയിലെയും മറ്റു ജില്ലകളിലെയും പ്രമുഖ കൈത്തറി സഹകരണ സംഘങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ 30 സംഘങ്ങളും മറ്റു ജില്ലകളില്‍ നിന്നായി 11 സംഘങ്ങളും ഹാന്‍വീവും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനം വൈകിട്ട് 3.30 ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീറിന്റെ അധ്യക്ഷതയില്‍ മേയര്‍ ഇ.പി.ലത നിര്‍വഹിക്കും.
















