Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുതിയ അവകാശികളെ തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 08:40 pm IST
inSports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ രണ്ടാം പതിപ്പില്‍ ചാമ്പ്യന്മാരെ നിശ്ചയിക്കാന്‍ ഇനി ഒരു മത്സരം മാത്രം ബാക്കി. ഞായറാഴ്ച ഗോവ ഫട്ടോര്‍ദ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത് ഏറ്റവും മികച്ച രണ്ട് ടീമുകള്‍. കഴിഞ്ഞ വര്‍ഷം സെമിയില്‍ പുറത്താക്കപ്പെട്ട എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയും. ഗോവ ഇരുപാദ സെമിയില്‍ ദല്‍ഹി ഡൈനാമോസിനെ 3-1നും ചെന്നൈയിന്‍ എഫ്‌സി നിലവിലെ ചാമ്പ്യന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ 4-2നും കീഴടക്കിയാണ് ആദ്യ ഫൈനലിന് യോഗ്യത നേടിയത്. ഇവരില്‍ ആരുജയിച്ചാലും കിരീടത്തിന് പുതിയ അവകാശിയാകും.

ഗോളുകളുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധനയാണ് ഇത്തവണത്തെ ആകര്‍ഷണം. കഴിഞ്ഞ സീസണില്‍ 61 കളികളില്‍ 129 ഗോളുകള്‍ മാത്രം പിറന്നപ്പോള്‍, ഇത്തവണ ഒരു മത്സരം ബാക്കിനില്‍ക്കേ 60 കൡകളില്‍ നിന്ന് 181 തവണ വല കുലുങ്ങി. അതും എട്ട് ഹാട്രിക്കുകളുടെ അകമ്പടിയോടെ. കഴിഞ്ഞ സീസണില്‍ പിറന്നത് ഒരു ഹാട്രിക്. ഈ സീസണില്‍ ഗോളടിയില്‍ മുന്നില്‍ എഫ്‌സി ഗോവ. പ്രാഥമിക റൗണ്ടിലെ 14 കളികളില്‍ നിന്ന് 29 തവണ അവര്‍ എതിര്‍ വല കുലുക്കി. സെമിയില്‍ നേടിയ മൂന്നെണ്ണം കൂടി കൂടുമ്പോള്‍ ആകെ ഗോളുകള്‍ 16 കളികളില്‍ നിന്ന് 32 എണ്ണം. വഴങ്ങിയത് 21 എണ്ണവും.

ഇത്തവണത്തെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ചെന്നൈയിന്‍ എഫ്‌സിയുടെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസക്ക് ഉറപ്പ്. 15 കളികളില്‍നിന്ന് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 12 ഗോളുകള്‍ നേടിയ മെന്‍ഡോസയുടെ അടുത്തെങ്ങും ആരുമില്ലാത്തതിനാല്‍ സുവര്‍ണ്ണ പാദുകം കൊളംബിയന്‍ താരത്തിന് സ്വന്തമെന്ന് ഉറപ്പിക്കാം. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയും എഫ്‌സി ഗോവക്കെതിരെയുമായിരുന്നു മെന്‍ഡോസയുടെ ഹാട്രിക്ക്. ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് 11 ഗോളുകളോടെ അത്‌ലറ്റികോ കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം. ഹ്യൂമും രണ്ട് ഹാട്രിക്കിന് അവകാശി. ഹ്യൂമിന്റെ ടീം സെമിയില്‍ പുറത്തായതിനാല്‍ മെന്‍ഡോസക്ക് വെല്ലുവിളിയില്ല. പിന്നെയുള്ളത് ഗോവയുടെ റെയ്‌നാള്‍ഡോ. ഏഴു ഗോളുകള്‍ മാത്രമാണ് റെയ്‌നാള്‍ഡോയുടെ പേരിലുള്ളത്. അതിനാല്‍ ടോപ്‌സ്‌കോറര്‍ പോരാട്ടത്തിനായി മെന്‍ഡോസക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഗോവന്‍ താരത്തിനും കഴിയില്ല.

കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം മുംബൈ സിറ്റി എഫ്‌സിയുടെ സുനില്‍ ഛേത്രി, ഏഴ് ഗോളുകള്‍. ആറെണ്ണവുമായി ചെന്നൈയിന്‍ എഫ്‌സിയുടെ ജെജെ ലാല്‍പെഖുലിയ, അഞ്ചെണ്ണം നേടിയ അത്‌ലറ്റികോ കൊല്‍ക്കത്തയുടെ അരാട്ട ഇസുമി, നാല് വീതം നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റാഫി, ദല്‍ഹി ഡൈനാമോസിന്റെ റോബിന്‍ സിങ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് മുന്നില്‍ നില്‍ക്കുന്നത് ചെന്നൈയിന്‍ എഫ്‌സിയുടെ അര്‍മേനിയന്‍ താരം അപൗല ഈഡല്‍. ആറ് മത്സരങ്ങളിലാണ് ഈഡല്‍ ഗോള്‍ വഴങ്ങാതെ പോസ്റ്റിന് കാവല്‍ നിന്നത്. മറ്റൊരു ഗോള്‍കീപ്പര്‍ക്കും ഇത്രയും മികച്ച റെക്കോര്‍ഡില്ല. അതിനാല്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് ഈഡലിന് എതിരില്ല. നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം രഹ്‌നേഷ് നാല് മത്സരങ്ങളിലും മുംബൈയുടെ സുബ്രതാ പാല്‍, ദല്‍ഹി ഡൈനാമോസിന്റെ ടോണി ഡൊബ്‌ലാസ്, എഫ്‌സി ഗോവയുടെ ലക്ഷ്മികാന്ത് കാട്ടിമണി എന്നിവര്‍ മൂന്ന് വീതം മത്സരങ്ങളിലും ഗോള്‍ വഴങ്ങിയില്ല. എന്നാല്‍, ഏറ്റവും കൂടുതല്‍ രക്ഷപ്പെടുത്തലുകള്‍ നടത്തിയത് നോര്‍ത്ത് ഈസ്റ്റിന്റെ ടി.പി. രഹ്‌നേഷ്. എതിരാളികളുടെ 47 ഷോട്ടുകള്‍ രഹ്‌നേഷ് രക്ഷപ്പെടുത്തി.

ഫെയര്‍ പ്ലേ അവാര്‍ഡിനായി മുംബൈ സിറ്റിയും എഫ്‌സി ഗോവയും തമ്മിലാണ് മത്സരം. നിലവില്‍ 78 പോയിന്റുമായി മുംബൈ സിറ്റി ഒന്നാമതും 77 പോയിന്റുമായി ഗോവ രണ്ടാമതുമുണ്ട്. ഹീറോ ഓഫ് ദി ലീഗ്, മോസ്റ്റ് എക്‌സൈറ്റിങ് പ്ലെയര്‍, എമേര്‍ജിങ്  പ്ലെയര്‍ ഓഫ് ദി ലീഗ്, ഗോള്‍ ഓഫ് ദി സീസണ്‍, ബെസ്റ്റ് ഫാന്‍സ് അവാര്‍ഡ് എന്നീ ബഹുമതികളും ഞായറാഴ്ച ഫൈനല്‍ മത്സരത്തോടെ തീരുമാനിക്കപ്പെടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.