Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാതയോരങ്ങളിലും ജലസംഭരണികളിലും മാലിന്യകൂമ്പാരം; കണ്ണടച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 01:44 pm IST
inKollam

കുന്നത്തൂര്‍: താലൂക്കിന്റെ പ്രധാന പാതയോരങ്ങളും ഇടവഴികളും ജലസംഭരണികളായ കുളങ്ങളും മാലിന്യകൂമ്പാരമായി മാറുന്നു. സ്ഥിതിഗതികള്‍ വഷളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

കുറെ കാലങ്ങളായി പാതയോരങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടിതെളിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. ഇതിനാല്‍ എല്ലാ പാതകളുടെയും ഇരുവശങ്ങളിലും വലിയ കാടാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കാടുകളിലേക്കാണ് രാത്രിയില്‍ വാഹനങ്ങളിലെത്തിക്കുന്ന ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ തള്ളുന്നത്. പ്രധാനമായും അറവുമാലിന്യങ്ങളും ഹോട്ടല്‍ വേസ്റ്റുകളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത്.

ഭരണിക്കാവ്-ശാസ്താംകോട്ട, നെടിയവിള-കുന്നത്തൂര്‍, ചക്കുവള്ളി എന്നീ പാതകളുടെ ഓരങ്ങളിലാണ് പ്രധാനമായും മാലിന്യം കുന്നുകൂടുന്നത്. ഇതുകൂടാതെ ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസിന് സമീപത്തെ പൈപ്പ് റോഡും മാലിന്യനിക്ഷേപകേന്ദ്രമായിട്ടുണ്ട്. ഇവിടെ മാലിന്യം തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കും. ഈ മാലിന്യങ്ങള്‍ സമീപത്തെ മൂടിയില്ലാത്ത ജലശുദ്ധീകരണസംഭരണികളില്‍ എത്തിപ്പെട്ടേക്കാം. ഈ സംഭരണിയിലെ ജലമാണ് കൊല്ലം നഗരത്തിലേക്കും കുടിവെള്ളമായി എത്തുന്നത്.

കുന്നത്തൂര്‍ താലൂക്കില്‍ 20ലേറെ അനധികൃത അറവുശാലകളും കോഴിഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. നേരത്തെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു മാലിന്യം തള്ളുന്നതെങ്കില്‍ ഇപ്പോഴത് പ്രധാനപാതയോരങ്ങളിലായി. കൂടാതെ വേനല്‍കാലത്ത് കുടിക്കാനും കുളിക്കാനുമായി ഉപയോഗിക്കുന്ന ചെറുതും വലുതുമായ കുളങ്ങളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം വ്യാപകമാകുന്നത് തെരുവുനായ്‌ക്കളുടെ ശല്യവും രൂക്ഷമാക്കിയിട്ടുണ്ട്.

സുലഭമായി ആഹാരം ലഭിക്കുന്നത് തെരുവ്‌നായ്‌ക്കളുടെ വര്‍ധനവിനും ഇടയാക്കുന്നു. മുമ്പ് മാലിന്യം തള്ളല്‍ കേന്ദ്രമായ കുന്നത്തൂര്‍ പാലത്തിന് സമീപത്തെ കാട് വെട്ടിമാറ്റിയശേഷം മാലിന്യം തള്ളല്‍ നിലച്ചിട്ടുണ്ട്. ഇടവഴികളിലും മറ്റും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമാകുന്നു.

പിടിക്കപ്പെട്ടാലും ചെറിയ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുന്നത് ഇവര്‍ക്ക് പ്രോത്സാഹനമാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന മാലിന്യനിക്ഷേപത്തിനെതിരെ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അനധികൃത അറവുശാലകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുക, പാതയോരത്തെ കാടുകള്‍ വെട്ടിതെളിക്കുക, രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കുക, തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുക എന്നിവയാണ് നാട്ടുകാരുടെ അടിയന്തിര ആവശ്യങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

India

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.